റ​ഷ്യ​ൻ പ്ര​സി​ഡ​ന്റുമായി കൂടിക്കാഴ്ച ; കിം ​​​ജോം​​​ഗ് ഉ​​​ൻ റഷ്യയിലേക്ക് പുറപ്പെട്ടു

മോ​സ്കോ: റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്ലാ​ദി​മി​ർ പു​ടി​നു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യ്ക്കാ​യി ഉ​ത്ത​ര​കൊ​റി​യ​ൻ നേ​താ​വ് കിം ​ജോം​ഗ് ഉ​ൻ റ​ഷ്യ​യി​ലേ​ക്കു പു​റ​പ്പെ​ട്ടു.

കിം ​ഉ​ത്ത​ര​കൊ​റി​യ​യ്ക്കു പു​റ​ത്തു പോ​കു​ന്ന​ത് നാ​ലു വ​ർ​ഷ​ത്തി​നു ശേ​ഷ​മാ​ണ്. 2019ൽ‌ ​വ്ലാ​ഡി​വോ​സ്റ്റി​ക്കി​ൽ പു​ടി​നെ കാ​ണാ​നാ​യി​രു​ന്നു അ​വ​സാ​ന യാ​ത്ര.

ഉ​ത്ത​ര​കൊ​റി​യ​ൻ നേ​താ​ക്ക​ളു​ടെ പാ​ര​മ്പര്യം പി​ന്തു​ട​ർ​ന്ന് സ്വ​കാ​ര്യ ട്രെ​യി​നി​ലാ​ണു കി​മ്മി​ന്‍റെ യാ​ത്ര. റഷ്യക്ക് യു​ക്രെ​യ്ൻ യു​ദ്ധ​ത്തി​നാ​യി വെ​ടി​ക്കോ​പ്പു​ക​ൾ ന​ല്കാ​ൻ കിം ​ത​യാ​റാ​യേ​ക്കും. വെ​ടി​യു​ണ്ട​യേ​ൽ​ക്കാ​ത്ത 20 ബോ​ഗി​ക​ളു​ള്ള ട്രെ​യി​നി​നു ഭാ​രം കൂ​ടു​ത​ലാ​ണ്. 1,180 കി​ലോ​മീ​റ്റ​ർ ദൂ​രം സ​ഞ്ച​രി​ക്കാ​ൻ 20 മ​ണി​ക്കൂ​റെ​ങ്കി​ലും എ​ടു​ത്തേ​ക്കും.

Related News

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Leave a Reply

Your email address will not be published. Required fields are marked *