റബാത്ത്: മൊറോക്കോ ഭൂകമ്പത്തിൽ മരണ സംഖ്യ ഉയരുന്നു. മരിച്ചവരുടെ എണ്ണം 2,862 ആയതായി ആണ് റിപ്പോർട്ട്. പരിക്കേറ്റവരുടെ എണ്ണം 2500 ആണ്.
ബ്രിട്ടൻ, സ്പെയിൻ, ഖത്തർ, യുഎഇ രാജ്യങ്ങളുടെ സഹായവാഗ്ദാനം അംഗീകരിച്ചതായി മൊറോക്കൻ സർക്കാർ അറിയിച്ചു.
60 രക്ഷാപ്രവർത്തകർ, നാലു നായകൾ, നാലു മെഡിക്കൽ ജീവനക്കാർ എന്നിവർ ഉൾപ്പെട്ട സംഘത്തെ ബ്രിട്ടൻ അയച്ചിട്ടുണ്ട്. സ്പെയിൻ 86 രക്ഷാപ്രവർത്തകരെയും എട്ടു നായകളെയും നല്കി.
Related News
എന്നാൽ രക്ഷാപ്രവർത്തനം ഹൈ അറ്റ്ലസ് മലയിൽ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തോടു ചേർന്ന മേഖലയിൽ ദുഷ്കരമാണ്. ഇവിടെ വലിയ യന്ത്രങ്ങൾ എത്തിക്കാനായിട്ടില്ല. കൈ മാത്രമാണ് രക്ഷാപ്രവർത്തകർക്ക് ആയുധമെന്ന് റിപ്പോർട്ടുകളിൽ പറയുന്നു.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C