മനാമ: നിയമ സംബന്ധമായ വിഷയങ്ങളിൽ ബുദ്ധിമുട്ടുകൾ നേരിടുന്ന പ്രവാസി സമൂഹത്തിലെ അംഗങ്ങൾക്ക് സൗജന്യ നിയമസഹായം നൽകുന്ന പ്രവാസി ലീഗൽ സെൽ (പിഎൽസി) ബഹ്റൈന്‍ ചാപ്റ്ററിന്റെ ‘കണക്റ്റിംഗ് പീപ്പിള്‍’ എന്ന പരിപാടിയുടെ രണ്ടാം ഭാഗം സെപ്റ്റംബര്‍ 23 ശനിയാഴ്ച സംഘടിപ്പിക്കുന്നു. വൈകീട്ട് 7.30ന് ഉമൽ ഹസം കിംസ് ഹെൽത്ത് ഓഡിറ്റോറിയത്തിലാണ് പരിപാടി.
നിയമപരവും വൈദ്യശാസ്ത്രപരവുമായ വശങ്ങളെക്കുറിച്ചും ദൈനംദിന ജീവിതത്തില്‍ അതിന്റെ പ്രാധാന്യത്തെക്കുറിച്ചും പ്രവാസി സമൂഹത്തില്‍ അവബോധം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
‘കണക്റ്റിങ് പീപ്പിൾ’ എന്ന സെഷനിൽ പ്രവാസി സമൂഹം പൊതുവെ നേരിടുന്ന തൊഴിൽ സംബന്ധമായ പ്രശ്നങ്ങളെക്കുറിച്ചുള്ള ടോക്ക് ഷോയിൽ അറിയപ്പെടുന്ന സാമൂഹിക പ്രവർത്തകരും പ്രഗത്ഭരായ അഭിഭാഷകരും ഉൾപ്പെട്ട സമിതി സംശയ നിവാരണ ചോദ്യോത്തര സെഷനുകളിലൂടെ പ്രവാസി സമൂഹത്തിൽനിന്നും ഉയർന്നുവരുന്ന പ്രശ്നങ്ങളോടും സംശയങ്ങളോടും പ്രതികരിക്കും. കൂടാതെ, ജീവിതശൈലി മാറ്റങ്ങളെക്കുറിച്ചുള്ള ആരോഗ്യ സംവാദവും പരിപാടിയിൽ നടക്കും.
Related News
ഹജ്ജിനായി പോകുന്നവർക്ക് മാർഗനിർദേശം പുറത്തിറക്കി ബഹ്റൈൻ
ബഹ്റൈനിൽ അനധിക്യത താമസക്കാരെ കണ്ടെത്താൻ പരിശോധന തുടരുന്നു
ബഹ്റൈനിൽ ജോലിചെയ്യുന്നവരിൽ അഞ്ച് ലക്ഷത്തിലേറെ പ്രവാസികൾ
23 മുതൽ മറാഇ 2023 ബഹ്റിനിൽ
ഗാസയിൽ നിന്ന് പൗരൻമാരെ ഒഴിപ്പിച്ച് ബഹ്റൈൻ
ഇസ്രായേലിലെ ബഹ്റൈൻ അംബാഡറെ തിരിച്ചുവിളിച്ചു
ടെന്റ് സീസൺ ഓൺലൈൻ ബുക്കിങ് നവംബർ രണ്ട് മുതൽ
ഇന്റർനാഷനൽ എയർ ട്രാൻസ്പോർട്ട് എക്സിബിഷന് ബഹ്റൈൻ ആതിഥ്യം വഹിക്കും
ഗൾഫ് സ്വപ്നം യാഥാർഥ്യമാക്കാൻ ശ്രമിച്ചു ചതിക്കപ്പെടുന്നവർ കൂടുന്നു
വീരമൃത്യുവരിച്ച സൈനികരുടെ വേർപാടിൽ ഹമദ് രാജാവ് അനുശോചനം രേഖപ്പെടുത്തി
ബഹ്റൈൻ ഫിലിം ഫെസ്റ്റിവൽ ഒക്ടോബർ അഞ്ച് മുതൽ
ലുലുവിന്റെ പത്താമത്തെ ഹൈപ്പർമാർക്കറ്റ് ബഹ്റൈനിൽ പ്രവർത്തനമാരംഭിച്ചു
ആരോഗ്യകരമായ ജീവിതശൈലി നിലനിർത്തുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും അത് ഒരാളുടെ മൊത്തത്തിലുള്ള ക്ഷേമത്തിൽ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചും വിദഗ്ധ ഡോക്ടർ ചർച്ച ചെയ്യും. എങ്ങനെ ആരോഗ്യകരവും സന്തുഷ്ടവുമായ ജീവിതം നയിക്കാം എന്നതിനെക്കുറിച്ചുള്ള വിലപ്പെട്ട വിവരങ്ങളും നുറുങ്ങുകളും പങ്കെടുക്കുന്നവർക്ക് ലഭിക്കും.
കൂടുതൽ വിവരങ്ങൾക്ക് 39461746 / 3305 2485 / 3305 2258 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C