മനാമ: 30 രാജ്യങ്ങളിൽ നിന്നുള്ള മികച്ച ആഗോള ബ്രാൻഡുകൾ സംഗമിക്കുന്ന ജ്വല്ലറി അറേബ്യ രാജ്യാന്തര പ്രദർശനത്തിന് നവംബറിൽ ബഹ്റൈനിൽ തുടക്കമാകും. ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ രാജകുമാരന്റെ രക്ഷാകർതൃത്വത്തിൽ നവംബർ 14 മുതൽ 18 വരെ സഖീറിലെ എക്സിബിഷൻ വേൾഡിലാണ് പരിപാടി. 5 എക്സ്ക്ലൂസീവ് ഹാളുകളിലാണ് പ്രദർശനം.
ക്ലാസിക്, സമകാലിക ഡിസൈനുകൾ, ഫിനിഷ്ഡ് ആഭരണങ്ങൾ, ടൈംപീസുകൾ, വിലയേറിയ രത്നങ്ങൾ, ക്ലോക്കുകൾ, മികച്ച എഴുത്ത് ഉപകരണങ്ങൾ, ആഡംബര ആക്സസറികൾ എന്നിവയും ഉൾപ്പെടുന്ന പ്രദർശനമാണ്. ഏഷ്യാ ജ്വല്ലേഴ്സ്, ബഹ്റൈൻ ജ്വല്ലറി സെന്റർ തുടങ്ങിയ പ്രമുഖ ബ്രാൻഡുകൾ ഉൾപ്പെടെ, പ്രശസ്ത വാച്ചുകളും ജ്വല്ലറി ഹൗസുകളും പരിപാടിയിൽ സംബന്ധിക്കും.
ഇൻഫോർമ മാർക്കറ്റ്സ് സംഘടിപ്പിക്കുന്ന, ‘ജ്വല്ലറി അറേബ്യ’യിൽ മേഖലയിലെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ജ്വല്ലറി, വാച്ച് ഇവന്റുകളാണ് കാത്തിരിക്കുന്നത്., പരിപാടിയിലേക്ക് രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി സ്വർണ ,വജ്ര വ്യാപാരികളുടേയും ആഡംബര പ്രേമികളുടേയും മറ്റു സന്ദർശകരുടെയും ഒഴുക്ക് തന്നെയുണ്ടാകുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. മിഡിൽ ഈസ്റ്റ് ബയേഴ്സ് മാർക്കറ്റിലേക്ക് എക്സ്ക്ലൂസീവ് കളക്ഷനുകളും ലിമിറ്റഡ് എഡിഷൻ പീസുകളും പ്രദർശിപ്പിക്കുന്നതിനുള്ള ഒരു പ്ലാറ്റ്ഫോമായി ഈ രാജ്യാന്തര എക്സിബിഷൻ മാറുമെന്നാണ് ഈ മേഖലയിലുള്ളവരുടെ വിലയിരുത്തൽ.
Related News
ഹജ്ജിനായി പോകുന്നവർക്ക് മാർഗനിർദേശം പുറത്തിറക്കി ബഹ്റൈൻ
ബഹ്റൈനിൽ അനധിക്യത താമസക്കാരെ കണ്ടെത്താൻ പരിശോധന തുടരുന്നു
ബഹ്റൈനിൽ ജോലിചെയ്യുന്നവരിൽ അഞ്ച് ലക്ഷത്തിലേറെ പ്രവാസികൾ
23 മുതൽ മറാഇ 2023 ബഹ്റിനിൽ
ഗാസയിൽ നിന്ന് പൗരൻമാരെ ഒഴിപ്പിച്ച് ബഹ്റൈൻ
ഇസ്രായേലിലെ ബഹ്റൈൻ അംബാഡറെ തിരിച്ചുവിളിച്ചു
ടെന്റ് സീസൺ ഓൺലൈൻ ബുക്കിങ് നവംബർ രണ്ട് മുതൽ
ഇന്റർനാഷനൽ എയർ ട്രാൻസ്പോർട്ട് എക്സിബിഷന് ബഹ്റൈൻ ആതിഥ്യം വഹിക്കും
ഗൾഫ് സ്വപ്നം യാഥാർഥ്യമാക്കാൻ ശ്രമിച്ചു ചതിക്കപ്പെടുന്നവർ കൂടുന്നു
വീരമൃത്യുവരിച്ച സൈനികരുടെ വേർപാടിൽ ഹമദ് രാജാവ് അനുശോചനം രേഖപ്പെടുത്തി
ബഹ്റൈൻ ഫിലിം ഫെസ്റ്റിവൽ ഒക്ടോബർ അഞ്ച് മുതൽ
ലുലുവിന്റെ പത്താമത്തെ ഹൈപ്പർമാർക്കറ്റ് ബഹ്റൈനിൽ പ്രവർത്തനമാരംഭിച്ചു
കൂടുതൽ വിവരങ്ങൾക്ക്: https://www.jewelleryarabia.com
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C