തിരുവനന്തപുരം: സോളാര്‍ വിഷയവുമായി ബന്ധപ്പെട്ട് നിയമസഭയില്‍ ഉന്നയിച്ച അടിയന്തര പ്രമേയ നോട്ടീസില്‍ ചര്‍ച്ച. സോളാര്‍ ലൈംഗികാരോപണത്തിൽ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കുടുക്കാന്‍ ഗൂഢാലോചന നടന്നെന്ന സിബിഐ റിപ്പോര്‍ട്ടില്‍ ചര്‍ച്ച വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം അംഗീകരിച്ചുകൊണ്ടാണ് ചര്‍ച്ചയ്ക്ക് അനുമതി നല്‍കിയത്.
സോളാര്‍ ലൈംഗിക പീഡനക്കേസില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കുടുക്കാന്‍ ഗൂഢാലോചന നടന്നെന്നായിരുന്നു സി.ബി.ഐ.യുടെ അന്വേഷണറിപ്പോര്‍ട്ട്. പരാതിക്കാരിയുടെ പേരില്‍ പുറത്തുവന്ന കത്തില്‍ ഉമ്മന്‍ചാണ്ടിയുടെ പേര് പിന്നീട് എഴുതിച്ചേര്‍ത്തതാണെന്നും സാമ്പത്തികനേട്ടത്തിനായി പരാതിക്കാരി ഉന്നയിച്ച വ്യാജ ആരോപണമായിരുന്നു ഇതെന്നും സി.ബി.ഐ. കണ്ടെത്തി. കെ.ബി. ഗണേഷ് കുമാര്‍ എം.എല്‍.എ., അദ്ദേഹത്തിന്റെ ബന്ധു ശരണ്യാ മനോജ്, വിവാദ ദല്ലാള്‍ ടി.ജി. നന്ദകുമാര്‍ എന്നിവര്‍ ഇതിനായി ഇടപെടല്‍ നടത്തിയെന്നും റിപ്പോട്ടില്‍ പറയുന്നു.
ഒരു മണിമുതല്‍ മൂന്നുമണിവരെയാണ് ചര്‍ച്ച നടക്കുക. ഷാഫി പറമ്പില്‍ നല്കിയ നോട്ടീസിന് മുഖ്യമന്ത്രി മറുപടി പറഞ്ഞു. വിഷയവുമായി ബന്ധപ്പെട്ട സിബിഐ റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ പക്കലില്ലെന്ന് അദ്ദേഹം അറിയിച്ചു. ഊഹാപോഹത്തിന്റെ അടിസ്ഥാനത്തില്‍ മറുപടി പറയാന്‍ സാധിക്കില്ല. അതുകൊണ്ടുതന്നെ വിഷയത്തില്‍ ചര്‍ച്ച ആകാമെന്നും അദ്ദേഹം സഭയെ അറിയിച്ചു. തുടര്‍ന്നാണ് രണ്ടു മണിക്കൂര്‍ അടിയന്തരപ്രമേയ ചര്‍ച്ചയ്ക്ക് സ്പീക്കര്‍ അനുമതി നല്‍കിയത്.
Related News
ഭാരതത്തിന്റെ റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കാൻ കേരളത്തിൽ നിന്നും 12 എൻഎസ്എസ് പെൺകുട്ടികൾ
കേരളത്തിൽ ഇന്ന് സ്വർണവില ഉയർന്നു
ഭിന്നശേഷിക്കാർക്ക് എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കുന്നതിന് അവസരം
ഡോ. ഷഹനയുടെ മരണം: റുവൈസിന്റെ കുടുംബത്തിലേക്കും അന്വേഷണം
കളമശ്ശേരി ബോംബ് സ്ഫോടനം: കൊല്ലപ്പെട്ടവർ എട്ടായി
സംസ്ഥാനത്ത് സ്വർണവില ഉയർന്നു; കൂടിയത് പവന് 240 രൂപ
കേരളത്തിൽ ഇന്ന് സ്വർണവില ഉയർന്നു
ക്വാലലംപുരിലേക്ക് മലേഷ്യ എയർലൈൻസ് തിരുവനന്തപുരത്തു നിന്ന് സർവീസ് തുടങ്ങുന്നു
കേരളീയത്തിനു വൻ ജനപങ്കാളിത്തം; അടുത്ത വർഷവും മികച്ച രീതിയിൽ: മുഖ്യമന്ത്രി
ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ
ഒരാഴ്ചത്തെ ‘കേരളീയം’
യുനെസ്കോയുടെ സാഹിത്യനഗര പദവി കോഴിക്കോടിന്
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C