ഖത്തർ അമീർ ട്രാൻസിഷണൽ സോവറിൻ കൗൺസിൽ ഓഫ് സുഡാൻ ചെയർമാനുമായി ചർച്ചകൾ നടത്തി

ദോഹ : അമീർ ഷെയ്ക്ക് തമീം ബിൻ ഹമദ് അൽതാനി സുഡാനിലെ ട്രാൻസിഷണൽ സോവറിൻ കൗൺസിൽ ചെയർമാൻ ജനറൽ അബ്ദുൽ ഫത്താഹ് അൽ ബുർഹാനുമായി വ്യാഴാഴ്ച ലുസൈൽ പാലസിൽ ഔദ്യോഗിക ചർച്ച നടത്തി. ഇതിലൂടെ
സുഡാനിലെ സ്ഥിതിഗതികളുടെ സംഭവവികാസങ്ങൾ ചർച്ച ചെയ്യപ്പെട്ടു. സുഡാനിലെ പോരാട്ടം അവസാനിപ്പിക്കാനും, അഭിപ്രായ വ്യത്യാസങ്ങൾ മറികടക്കാൻ ചർച്ചകളും സമാധാനപരമായ വഴികൾ പിന്തുടരാനും ആവശ്യപ്പെട്ടുകൊണ്ട് ഖത്തർ ഭരണകൂടത്തിന്റെ നിലപാട് ചർച്ച സമ്മേളനത്തിൽ അമീർ ആവർത്തിച്ചു പറഞ്ഞു.

സായുധ പോരാട്ടം ശാശ്വതമായി അവസാനിപ്പിച്ചതിനുശേഷം എല്ലാ സുഡാനി രാഷ്ട്രീയ ശക്തികളും വിശാലമായ ചർച്ചകളിൽ ഏർപ്പെടണമെന്നും, സമഗ്രമായ കരാറിലും സുസ്ഥിര സമാധാനത്തിൽ എത്തിച്ചേരണമെന്നും, സുഡാൻ ജനതയുടെ വികസനത്തിനും സുസ്ഥിരതയ്ക്കും സമൃദ്ധിക്കും വേണ്ടിയുള്ള അഭിലാഷങ്ങൾ നിറവേറ്റണമെന്നും, ഇത്തരത്തിലുള്ള സമാധാനപരമായ അന്തരീക്ഷമാണ് നിലനിർത്തേണ്ടതെന്നും ഹിസ് ഹൈനസ് കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ ബിൻ ജാസിം അൽതാനി ചർച്ചയിൽ പങ്കെടുത്തു. സുഡാൻ സർക്കാരിനെയും ജനങ്ങളെയും പിന്തുണയ്ക്കുന്ന ഖത്തറിന്റെ നിലപാടിന് അമീറിനോട് നന്ദിയും അഭിനന്ദനങ്ങളും അറിയിച്ച് സുഡാനിലെ ട്രാൻസിഷണൽ സോവറിൻ കൗൺസിൽ ഓഫ് ദി സുഡാൻ ചെയർമാൻ.

Related News

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Leave a Reply

Your email address will not be published. Required fields are marked *