ജോലി സംബന്ധമായ ആവശ്യങ്ങൾക്ക് ഗവൺമെന്റ് ഉദ്യോഗസ്ഥർ ആപ്പിൾ ഐഫോണുകൾ ഉപയോഗിക്കുന്നത് വിലക്കി ചൈന. ഓഫീസിലേക്ക് അത്തരം വിദേശ നിർമിത ഉപകരണങ്ങൾ കൊണ്ടുവരരുതെന്നും സർക്കാർ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ചൈനീസ് സർക്കാരിന്റെ ഈ പുതിയ നീക്കത്തെ കുറിച്ച് റിപ്പോർട്ട് ചെയ്തത് വാൾസ്ട്രീറ്റ് ജേണലാണ്.
വിലക്കുമായി ബന്ധപ്പെട്ട ഉത്തരവുകൾ കഴിഞ്ഞ ആഴ്ചകളിൽ മേലുദ്യോഗസ്ഥർ ജീവനക്കാർക്ക് കൈമാറി. എന്നാൽ, വിലക്കിന്റെ വ്യാപ്തി എത്രത്തോളം വലുതാണെന്ന കാര്യത്തിൽ വ്യക്തതയായിട്ടില്ല. യുഎസിനുശേഷം ഐഫോണുകളുടെ ഏറ്റവും വലിയ വിപണിയുള്ളത് ചൈനയിലാണ്. അതുകൊണ്ട് തന്നെ പുതിയ നീക്കം ആപ്പിളിന്റെ ബിസിനസിനെ ദോഷകരമായി ബാധിക്കും. ചൈനീസ് വിപണിയിൽ നിന്നാണ് ആപ്പിളിന്റെ വരുമാനത്തിന്റെ അഞ്ചിലൊന്ന് ഭാഗവും.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C