രാംനാഥ് കോവിന്ദ് ബഹ്റൈനിലെത്തി

Ram Nath Kovind

മനാമ: ഇന്ത്യയുടെ മുൻ രാഷ്ട്രപതി ആയിരുന്ന രാംനാഥ് കോവിന്ദ് ബഹ്റൈനിലെത്തി. ശ്രീനാരായണ ഗുരുവിന്റെ 169ാം ജയന്തി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന പരിപാടികളില്‍ പങ്കെടുക്കാനാണ് അദ്ദേഹം ബഹ്റൈനിലെത്തിയത്.
ഗുരുജയന്തിയോടനുബന്ധിച്ചുള്ള പരിപാടികള്‍ സെപ്റ്റംബര്‍ ഏഴു മുതല്‍ ഒമ്പതുവരെയാണ് നടക്കുക. ബുധനാഴ്ച രാത്രി പത്തോടെ എയര്‍ ഇന്ത്യ വിമാനത്തിലാണ് അദ്ദേഹം എത്തിയത്. റാഡിസണ്‍ ബ്ലൂ ഹോട്ടലിലാണ് തങ്ങുന്നത്.

ശ്രീനാരായണ കള്‍ചറല്‍ സൊസൈറ്റി (എസ്. എൻ.സി.എസ്), ഗുരുദേവ സോഷ്യല്‍ സൊസൈറ്റി (ജി.എസ്.എസ്), ഗുരുസേവാ സമിതി (ബഹ്റൈൻ ബില്ലവാസ്) എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടികള്‍. ഏഴിന് വൈകീട്ട് ഏഴിന് റാഡിസണ്‍ ബ്ലൂ ഹോട്ടല്‍, ഗ്രാൻഡ് അംബാസഡര്‍ ബാള്‍റൂം ഹാളില്‍ നടക്കുന്ന അത്താഴവിരുന്നില്‍ രാംനാഥ്‌ കോവിന്ദ് മുഖ്യാതിഥിയായി പങ്കെടുക്കും.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Related News

Leave a Reply

Your email address will not be published. Required fields are marked *