വീണ്ടും കുറഞ്ഞ് സ്വര്‍ണവില

Gold Price

കൊച്ചി: കേരളത്തിൽ വീണ്ടും സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 10 രൂപ കുറഞ്ഞ് 5,490 രൂപയായി. 22 കാരറ്റ് സ്വര്‍ണം പവന് 80 രൂപ കുറഞ്ഞ് 43,920 രൂപയിലെത്തി.ഈ മാസം ഇതാദ്യമാണ് സ്വര്‍ണവില പവന് 44,000 രൂപയ്ക്ക് താഴേയ്ക്ക് പോകുന്നത്. ഇന്ന് 24 കാരറ്റ് സ്വര്‍ണം പവന് 88 രൂപ കുറഞ്ഞ് 47,912 രൂപയായി. ഗ്രാമിന് 11 രൂപ കുറഞ്ഞ് 5,989 രൂപയാണ് വിപണി വില.

കഴിഞ്ഞ ദിവസം പവന് 120 രൂപ കുറഞ്ഞ് 44,000 രൂപയിലെത്തിയിരുന്നു. ഇന്ന് വെള്ളിവിലയിലും ഇടിവുണ്ടായിട്ടുണ്ട്. ഗ്രാമിന് ഒരു രൂപ കുറഞ്ഞ് 77.50 രൂപയും എട്ട് ഗ്രാമിന് 8 രൂപ കുറഞ്ഞ് 620 രൂപയുമായിട്ടുണ്ട്.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Related News

Leave a Reply

Your email address will not be published. Required fields are marked *