അ​ന്താ​രാ​ഷ്ട്ര കോ​ഫി എ​ക്സി​ബി​ഷൻ ദോ​ഹയിൽ

International Coffee Exhibition in Doha

ദോ​ഹ: കാ​പ്പി​പ്രേ​മി​ക​ൾ​ക്കൊ​രു സ​ന്തോ​ഷ​വാ​ർ​ത്ത. വിവിധ കാപ്പി രുചികൾ നിറച്ചു ഇതാ ഒ​രു അ​ന്താ​രാ​ഷ്ട്ര കോ​ഫി പ്ര​ദ​ർ​ശ​നം. ഖ​ത്ത​ർ സ്‍പെ​ഷാ​ലി​റ്റി കോ​ഫി അ​സോ​സി​യേ​ഷ​ൻ നേ​തൃ​ത്വ​ത്തി​ൽ സെ​പ്റ്റം​ബ​ർ 14 മു​ത​ല്‍ 16വ​രെ ദോ​ഹ എ​ക്‌​സി​ബി​ഷ​ന്‍ ആ​ന്‍ഡ് ക​ണ്‍വെ​ന്‍ഷ​ന്‍ സെ​ന്റ​റി​ലാ​ണ് പ്ര​ദ​ര്‍ശ​നം.

കാ​പ്പി​യു​ടെ പു​തു​മ, അ​റി​വ്, വ്യാ​പാ​രം എ​ന്നി​വ കോ​ര്‍ത്തി​ണ​ക്കി​യാ​ണ് പ്ര​ഥ​മ അ​ന്താ​രാ​ഷ്ട്ര പ്ര​ദ​ര്‍ശ​നം ഒ​രു​ക്കു​ന്ന​ത്. പ്ര​ദ​ര്‍ശ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കോ​ഫി വി​ദ​ഗ്ധ​ര്‍ മാ​റ്റു​ര​ക്കു​ന്ന ഖ​ത്ത​ര്‍ നാ​ഷ​ന​ല്‍ കോ​ഫി ചാ​മ്പ്യ​ന്‍ഷി​പ്പും ന​ട​ക്കു​ന്നു​ണ്ട്. റോ​സ്‌​റ്റേ​ഴ്‌​സ് വി​ല്ലേ​ജ്, ബ്രൂ ​ആ​ന്‍ഡ് എ​സ്‌​പ്ര​സോ ബാ​ര്‍ എ​ന്നി​വ​യാ​ണ് മ​റ്റ് സ​വി​ശേ​ഷ​ത​ക​ള്‍. കൂ​ടാ​തെ മി​ക​ച്ച ബൂ​ത്ത് ഡി​സൈ​നു​ക​ള്‍ക്ക് പു​ര​സ്‌​കാ​ര​വും ന​ല്‍കും.

പു​തി​യ​തും അ​പൂ​ര്‍വ​വു​മാ​യ കോ​ഫി ഉ​ല്‍പ​ന്ന​ങ്ങ​ളും സേ​വ​ന​ങ്ങ​ളും കോ​ഫി​യെ​ക്കു​റി​ച്ച് കൂ​ടു​ത​ല്‍ അ​റി​യാ​ന്‍ പ്ര​ഭാ​ഷ​ണ​ങ്ങ​ള്‍, പ​രി​ശീ​ല​ന പ്രോ​ഗ്രാ​മു​ക​ള്‍ എ​ന്നി​വ​യും ന​ട​ക്കു​ന്നു​ണ്ട്. പ്ര​ദ​ര്‍ശ​ന ന​ഗ​രി​യി​ലെ ക​പ്പി​ങ് കോ​ര്‍ണ​റി​ല്‍ കോ​ഫി പ്രേ​മി​ക​ള്‍ക്ക് വ്യ​ത്യ​സ്ത കോ​ഫി മി​ശ്രി​ത​ങ്ങ​ള്‍ ആ​സ്വ​ദി​ക്കാ​നും അ​വ​സ​ര​മു​ണ്ട്. സ​ന്ദ​ര്‍ശ​ക​ര്‍ക്ക് മീ​റ്റ് ആ​ന്‍ഡ് ഗ്രീ​റ്റ്, സ്‌​പെ​ഷാ​ലി​റ്റി കോ​ഫി അ​സോ​സി​യേ​ഷ​നി​ല്‍ അം​ഗ​ത്വം എ​ന്നി​വ​ക്കു​ള്ള അ​വ​സ​ര​വും പ്ര​ദ​ര്‍ശ​ന​ത്തി​ല്‍ ഒ​രു​ക്കു​ന്നു​ണ്ട്.am.com/opinion/columns.

Related News

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Leave a Reply

Your email address will not be published. Required fields are marked *