അശ്രദ്ധയോടെ കണ്ടന്റ് മാത്രം നോക്കി വ്ലോഗ്ഗർമാർ

ഇത് സോഷ്യൽ മീഡിയയുടെ കാലമാണ്, എങ്ങനെയെങ്കിലും സോഷ്യൽ മീഡിയയിൽ വൈറൽ ആവണമെന്ന് ആഗ്രഹം മനസ്സിൽ വെച്ച് നടക്കുന്ന ആളുകളുണ്ട്. ഈ ലക്ഷ്യം സാധിക്കാൻ വേണ്ടി പല തരത്തിലുള്ള കണ്ടന്റുകളും വീഡിയോകളുമൊക്കെ ചെയ്ത് സോഷ്യൽമീഡിയയിൽ വൈറലാക്കുക എന്നതാണ് ഇവരുടെ പണി.ഇൻസ്റ്റഗ്രാം ഫേസ്ബുക്ക് തുടങ്ങി എല്ലാ സോഷ്യൽമീഡിയ പ്ലാറ്റ് ഫോമുകളിലും ഇവർ കണ്ടന്റുകൾ ചെയ്തിടും. ഇങ്ങനെ ജീവിതത്തിൽ രക്ഷപ്പെട്ടവരും ഉണ്ട്, ലക്ഷക്കണക്കിന് രൂപ സമ്പാദിക്കുന്ന വ്‌ളോഗർമാരൊക്കെ ഉണ്ട്. ഇനി പറയാൻ പോകുന്നതും ഒരു വ്‌ളോഗറെ കുറിച്ചാണ്. എന്നാൽ വ്‌ളോഗ് കൊണ്ട് ഇയാൾ ഇത്തിരി കഷ്ടപ്പെട്ടു.കണ്ടന്റ് ഉണ്ടാക്കാനുള്ള ശ്രമത്തിനിടെ മുമ്പിലുള്ള അപകടത്തെക്കുറിച്ചൊന്നും നമ്മൾ അത്ര ശ്രദ്ധിക്കില്ല. എങ്ങനെയെങ്കിലും കണ്ടന്റ് ഉണ്ടാക്കി, പോസ്റ്റ് ചെയ്യാണം അത് വൈറൽ ആക്കണം എന്ന് മാത്രമേ ഉണ്ടാവൂ, ഈ യുവാവിന്റെ മനസ്സിലും ആ ചിന്ത തന്നെയായിരുന്നു. എന്നാൽ സംഭവം പാളിപ്പോയി. വാഹനം വെച്ചുള്ള കളി അത്ര സുരക്ഷിതമല്ലെന്ന് എല്ലാവർക്കും അറിയാവുന്നതാണല്ലോ, എന്നാൽ ഈ യുവാവിന് അത് അത്ര മനസ്സിലായില്ല. ബൈക്ക് ഓടിച്ചു കൊണ്ടായിരുന്നു യുവാവിന്റെ വ്‌ളോഗ്. ആരോ തന്നെ കാത്ത് നിൽഡക്കുന്നുണ്ടെന്നും അതിനായി താൻ കുതിച്ച് പായുകയാണ് എന്നും യുവാവ് പറയുന്നുണ്ട്. യുവാവ് ബൈക്ക് ഓടിച്ച് ഒരു കനാലിന്റെ വശത്തുള്ള പാതയിലേക്ക് അടുക്കുന്നു.

പെട്ടെന്ന് ഹോൺ മുഴക്കിക്കൊണ്ട് മറ്റൊരു തെരുവിൽ നിന്ന് ഒരു സ്‌കൂട്ടർ വ്‌ളോഗറിന്റെ മുന്നിലേക്ക് വരുന്നു. രണ്ടാമത്തെ ബൈക്ക് വ്‌ളോഗർ അടുത്തേക്ക് വരുമ്പോൾ നിയന്ത്രണം തെറ്റി തെന്നി റോഡിലേക്ക് വീഴുന്നു. ബൈക്ക് ഉരുണ്ട് കനാലിലേക്ക് കയറുന്നു, അവന്റെ ബൈക്ക് മുങ്ങിത്താഴുന്നതും വീഡിയോയിൽ കാണാൻ സാധിക്കും. അപകടം ഒന്നും പറ്റാതെ രക്ഷപ്പെടുകയായിരുന്നു.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Leave a Reply

Your email address will not be published. Required fields are marked *