ദുബൈ: സ്വകാര്യമേഖലയിലും ഫ്രീസോണുകളിലും ജോലി ചെയ്യുന്നവർക്ക് യുഎഇ മന്ത്രിസഭ ബദൽ വിരമിക്കൽ ആനുകൂല്യപദ്ധതി പ്രഖ്യാപിച്ചു. യുഎഇയിൽ ജോലിചെയ്യുന്നവർക്ക് സർക്കാർ പ്രഖ്യാപിച്ച പുതിയ വിരമിക്കൽ ആനുകൂല്യ പദ്ധതിയിൽ അംഗമാകുന്നവർക്ക് മൂന്ന് തരം നിക്ഷേപങ്ങൾക്ക് അവസരം നൽകും.
ശരീഅത്ത് അടിസ്ഥാനമായി പ്രവർത്തിക്കുന്ന പലിശരഹിത ഫണ്ടുകളിലും നിക്ഷേപിക്കാൻ അംഗങ്ങൾക്ക് അവസരമുണ്ടാകും. സ്ഥാപനങ്ങൾക്കും, ജീവനക്കാർക്കും പദ്ധതിയിൽ ചേരണമെന്ന് നിർബന്ധമൊന്നുമില്ല. എന്നാൽ, പങ്കാളികളാകുന്നവർക്ക് മൂന്ന് തരത്തിൽ ലാഭമുണ്ടാകുന്ന സ്കീമുകളിൽ നിക്ഷേപം നടത്താൻ അവസരുമുണ്ടാകും.
നിക്ഷേപ തുകക്ക് ഭീഷണി തീരെയില്ലാത്ത റിസ്ക് ഫ്രീ നിക്ഷേപങ്ങളിലോ, റിസ്ക് ലെവൽ വളരെ കുറഞ്ഞത്, കൂടിയത്, വളരെ കൂടിയത് എന്നിങ്ങനെ റിസ്കുള്ള ഫണ്ടുകളിലോ നിക്ഷേപം നടത്താം. അതോടൊപ്പം ഇസ്ലാമിക ശരീഅത്ത് അനുസരിച്ച് ലാഭം മാത്രം നൽകുന്ന പലിശരഹിത ശരിഅ കോംപ്ലിയന്റ് പദ്ധതികളിലോ നിക്ഷേപം നടത്താൻ അവസരമുണ്ടാകും.
Related News
അബൂദബിയിലെ സുപ്രധാന റോഡ് തൽക്കാലത്തേക്ക് പൂർണമായി അടച്ചിടുന്നു
യുഎഇ: അമിതവേഗത നിയമ ലംഘനത്തിന് 3,000 ദിർഹം വരെ പിഴ
അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ 21 മുതല്‍ 24 വരെ വിന്റര്‍ ക്യാമ്പ് നടക്കും
തൊഴിൽ നിയമ ലംഘനവുമായി ബന്ധപ്പെട്ട് 262 പ്രവാസികൾ പിടിയിൽ
യു.എ.ഇ ദേശീയദിനം: ഡിസംബർ രണ്ടിനും മൂന്നിനും പൊതുഅവധി
നവംബർ 15 മുതൽ 18 വരെ യുഎഇയിൽ മഴ പ്രതീക്ഷിക്കുന്നതായി എൻസിഎം
യുഎഇ ഉഗാണ്ട നേതാക്കൾ കൂടിക്കാഴ്ച നടത്തി
ബഹ്റൈനിൽ ജോലിചെയ്യുന്നവരിൽ അഞ്ച് ലക്ഷത്തിലേറെ പ്രവാസികൾ
ആരോഗ്യമേഖലയിൽ സ്വദേശിവൽകരണം ശക്തമാക്കി അബുദാബി
നിയമവിരുദ്ധ സേവനം നൽകുന്ന സ്ഥാപനങ്ങൾക്കെതിരെ കര്‍ശന നടപടിക്ക് യു.എ.ഇ
ഷാർജ എക്സ്പോ സെൻറർ പുസ്തകോത്സവത്തിനായി ഒരുങ്ങി
യുഎഇയില്‍ ഇന്നും നാളെയും മഴയ്ക്ക് സാധ്യത
വിരമിക്കൽ ആനുകൂല്യ പദ്ധതിയിലേക്ക് സ്ഥാപനങ്ങൾ വിഹിതം നൽകും. ഒപ്പം അംഗങ്ങളാകുന്ന ജീവനക്കാരുടെ ഗ്രാറ്റുവിറ്റിയും ഇതിലേക്ക് നിക്ഷേപമായി സ്വീകരിക്കും. ജോലിയിൽ നിന്ന് വിരമിക്കുമ്പോൾ നിക്ഷേപതുകക്കുള്ള ലാഭവിഹിതമടക്കമാകും വിരമിക്കൽ ആനുകൂല്യമായി ലഭിക്കുക.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C