എണ്ണ ലഭ്യത കുറക്കൽ ഈ വർഷം അവസാനം വരെ: സൗദി അറേബ്യ

Oil supply cuts until the end of this year: Saudi Arabia

റിയാദ് : പ്രതിദിനം 13 ലക്ഷം ബാരലിന്റെ കുറവ് ഇനി മുതൽ ഉണ്ടാകും. ലോകവിപണിയിൽ എണ്ണ ലഭ്യത കുറച്ച് വില ഉയർത്തിനിർത്താനുള്ള നടപടി ഈ വർഷം അവസാനം വരെ നീട്ടാൻ സൗദി അറേബ്യയും റഷ്യയും തീരുമാനിച്ചു.

തീരുമാനം വന്നതോടെ ആഗോള വിപണിയിൽ എണ്ണയുടെ ഭാവി വിലകൾ ഉയർന്നു. സൗദി അറേബ്യയും റഷ്യയും എണ്ണവിതരണം നിയന്ത്രിക്കാനൊരുങ്ങിയതോടെയാണ് എണ്ണവില ഉയർന്നത്. ബ്രെന്റ് ക്രൂഡിന്റെ ഭാവിവില 1.21ഡോളർ ഉയർന്ന് ബാരലിന് 90.21 ഡോളറിലെത്തി. കഴിഞ്ഞ വർഷം നവംബറിന് ശേഷം ഇതാദ്യമായാണ് ബ്രെന്റ് ക്രൂഡോയിലിന്റെ വില 90 ഡോളർ പിന്നിടുന്നത്. അതേസമയം, സൗദിയിൽനിന്ന് ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയിൽ കയറ്റുമതിയിൽ 69% വർധന.

ജൂലൈയിൽ ദിവസേന 4.84 ലക്ഷം ബാരൽ കയറ്റി അയച്ചിരുന്നത് ഓഗസ്റ്റ് ആയപ്പോഴേക്കും 8.2 ലക്ഷം ബാരലായി. യുഎഇയിൽനിന്ന് ദക്ഷിണേഷ്യൻ രാജ്യങ്ങളിലേക്കാകെയുള്ള എണ്ണ കയറ്റുമതിയിൽ ഇടിവുണ്ടായി. ജൂലൈയിൽ 2.9 ലക്ഷമായിരുന്നത് ഓഗസ്റ്റിൽ 6% ഇടിഞ്ഞ് 2.73 ലക്ഷത്തിലെത്തി.

Related News

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Leave a Reply

Your email address will not be published. Required fields are marked *