ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പാസഞ്ചർ ഡിജിറ്റൽ സഹായ കിയോസ്ക്കുകൾ ആരംഭിച്ചു

Passenger digital assistance kiosks launched at Hamad International Airpor

ദോഹ : ഹമദ് ഇന്റർനാഷണൽ എയർപോർട്ടിൽ (DOH) യാത്രക്കാർക്കായി ഡിജിറ്റൽ അസിസ്റ്റൻസ് കിയോസ്ക്കുകൾ ആരംഭിച്ചു. അറ്റോസ്, റോയൽ ഷിഫോൾ ഗ്രൂപ്പുമായി സഹകരിച്ചാണ് ഈ സംവിധാനം ആരംഭിച്ചിട്ടുള്ളത്. യാത്രക്കാർക്ക് സുഖമമായ യാത്രാനുഭവം സാധ്യമാക്കുക എന്ന ലക്ഷ്യമിട്ടാണ് പാസഞ്ചർ ഡിജിറ്റൽ അസിസ്റ്റൻസ് കിയോസ്ക്കുകൾ ആരംഭിക്കുന്നത്. സൗകര്യപ്രദമായ ആക്സസ്, നാവിഗേഷനിൽ സഹായം, ഉപഭോക്തൃ സേവന ഏജന്റ് മാർക്ക് തൽസമയ വീഡിയോ കോളുകൾ നൽകൽ, യാത്രക്കാർക്ക് സുഗമമായ യാത്രകൾ എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
പുതിയ യാത്ര അനുഭവത്തെക്കുറിച്ച് ഹമദ് ഇന്റർനാഷണൽ എയർപോർട്ടിലെ ടെക്നോളജി ആൻഡ് ഇന്നോവേഷൻ സീനിയർ വൈസ് പ്രസിഡന്റ് ശ്രീ. സുഹൈൽ കദ്രി പറഞ്ഞത്
” പുതിയ പാസഞ്ചർ ഡിജിറ്റൽ അസിസ്റ്റൻസ് കിയോസ്ക്കുകൾ യാത്രക്കാരുടെ അനുഭവങ്ങൾ മാറ്റുന്നതിനുള്ള ഞങ്ങളുടെ വിപുലമായ ഡിജിറ്റൽ തന്ത്രത്തിന്റെ ഭാഗമാണ്.കൂടാതെ അത്യാധുനിക സാങ്കേതിക വിദ്യയും നൂതനമായ പരിഹാരങ്ങളും ; ഹമദ് ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് യാത്ര ചെയ്യുന്ന എല്ലാ യാത്രക്കാർക്കും തടസ്സമില്ലാതെ യാത്ര ചെയ്യാനും,യാത്രക്കാരുടെ ഒഴുക്ക് കൂടുതൽ ഫലപ്രദമായി നിയന്ത്രിക്കുന്നതിനും ഇത് വിജയകരമായി പ്രവർത്തിക്കുന്നതതിനും വേണ്ടിയാണ് അറ്റോസ്, റോയൽ ഷിഫോൾ ഗ്രൂപ്പ് തുടങ്ങിയ വ്യവസായിക നവീകരണ പ്രമുഖരുമായി പ്രവർത്തിക്കുന്നത്. ഇതിൽ ഞങ്ങൾ അഭിമാനിക്കുന്നു എന്നും സുഹൈൽ കദ്രി കൂട്ടിച്ചേർത്തു.”
കിയോസ്കുകൾ 20 ഭാഷ ഓപ്ഷനുകൾ ഉള്ള ബഹുഭാഷയാണ്. ഇതിലൂടെ വഴി കണ്ടെത്തുന്നതിനുള്ള എയർപോർട്ട് മാപ്പ്, എയർപോർട്ട് സേവനങ്ങൾ, റീട്ടെയിൽ, എഫ് ആൻഡ് ബി ഔട്ട്ലെറ്റുകൾ, വിമാനത്താവളത്തിലെ യാത്രക്കാരുടെ ഇവന്റുകൾ എന്നിവയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും അവർ നൽകുന്നു.ഹമദ് ഇന്റർനാഷണൽ എയർപോർട്ട് അതിന്റെ പോർട്ട് ഫോളിയോയിൽ നിന്നും പുതിയതും ശക്തവുമായ പങ്കാളിത്തം കൂട്ടി ചേർക്കുന്നു.കൂടാതെ നൂതനമായ പരിഹാരങ്ങളും, നൂതന സാങ്കേതിക വിദ്യകൾ അവതരിപ്പിക്കുക, എയർപോർട്ട് വ്യവസായത്തിന്റെ മാനദണ്ഡം സ്ഥാപിക്കുക, വ്യവസായിക മുൻനിരയിലെത്തുക, വികസിപ്പിക്കുക, എല്ലാ യാത്രക്കാർക്കും അവിസ്മരണീയമായ യാത്രാനുഭവങ്ങൾ നൽകുക തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് വ്യക്തമാക്കുന്നു.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Leave a Reply

Your email address will not be published. Required fields are marked *