വി​ക്രം ലാ​ന്‍​ഡ​ർ; രണ്ടാമത്തെ സോ​ഫ്റ്റ് ലാ​ന്‍​ഡിം​ഗും വി​ജയ​കരം

അ​മ​രാ​വ​തി: ച​ന്ദ്ര​യാ​ന്‍ 3 ദൗ​ത്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യ വി​ക്രം ലാ​ന്‍​ഡ​ര്‍ വീ​ണ്ടും 40 സെ​ന്‍റീ മീ​റ്റ​ര്‍ ഉ​യ​ര്‍​ന്ന് പൊ​ങ്ങി​യെ​ന്ന് ഇ​സ്രോ അ​റി​യി​ച്ചു. ലാ​ന്‍​ഡ് ചെ​യ്ത ഇ​ട​ത്തു​നി​ന്ന് പ​റ​ന്നു​പൊ​ങ്ങി മ​റ്റൊ​രി​ട​ത്ത് സോ​ഫ്റ്റ് ലാ​ന്‍​ഡ് ചെ​യ്‌​തെ​ന്നാ​ണ് അ​റി​യി​പ്പ്.

ഇ​തി​ന് മു​ന്നോ​ടി​യാ​യി നേ​ര​ത്തേ റോ​വ​റി​നെ പു​റ​ത്തി​റ​ക്കാ​ന്‍ വേ​ണ്ടി തു​റ​ന്ന വാ​തി​ലു​ക​ള്‍ അ​ട​യ്ക്കു​ക​യും പേ​ലോ​ഡു​ക​ളെ മ​ട​ക്കി അ​ക​ത്തേ​യ്ക്ക് ക​യ​റ്റു​ക​യും ചെ​യ്തു. പി​ന്നാ​ലെ സോ​ഫ്റ്റ് ലാ​ന്‍​ഡിം​ഗ് ന​ട​ത്തി​യ ശേ​ഷം പേ​ലോ​ഡു​ക​ളെ വീ​ണ്ടും പ്ര​വ​ര്‍​ത്ത​ന സജ്ജ​മാ​ക്കി.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Related News

Leave a Reply

Your email address will not be published. Required fields are marked *