ദുബൈ : ‘സ്വയം പ്രവർത്തിക്കുന്ന ബസുകൾ’ എന്ന തീമിൽ ദുബൈ സംഘടിപ്പിക്കുന്ന, സെൽഫ് ഡ്രൈവിങ് ട്രാൻസ്പോർട്ട് വേൾഡ് ചലഞ്ചിന് മികച്ച പ്രതികരണം. ഡ്രൈവറില്ല വാഹന വികസനമാണ് ലക്‌ഷ്യം. അവസാന റൗണ്ടിൽ ഇടം പിടിച്ചത് 10 സ്ഥാപനങ്ങൾ.
ദുബൈ ആതിഥ്യമരുളുന്ന സെൽഫ് ഡ്രൈവിങ് ട്രാൻപോർട്ട് വേൾഡ് കോൺഗ്രസിൽ ഈ മാസം 26നാണ് മത്സര വിജയികളെ പ്രഖ്യാപിക്കുക. 23 ലക്ഷം ഡോളറാണ് വിജയികൾക്ക് ലഭിക്കുന്ന സമ്മാനത്തുക. ഇതിൽ 20 ലക്ഷം ഡോളർ സ്ഥാപനങ്ങൾക്കും, മൂന്ന് ലക്ഷം ഡോളർ ഗവേഷണ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ്.
അപകടവും തടസ്സങ്ങളും മുൻകൂട്ടി കണ്ട് സ്വയം ഓടുന്ന ബസുകൾ നിർമിക്കുന്ന മുൻനിര സ്ഥാപനങ്ങളും യു.എ.ഇയിലെ ഗവേഷണ വിദ്യാഭ്യാസ സ്ഥാപനങ്ങളുമാണ് ചലഞ്ചിൽ മാറ്റുരച്ചത്. ദുബൈ വേൾഡ്ട്രേഡ്സെൻറിൽ 26,27 തിയ്യതികളിലാണ് കോൺഗ്രസ്. ഡോ. സ്റ്റീവൻ ഷ്ലാഡോവറാണ് ജഡ്ജിങ് പാനലിനെ നയിക്കുക. യു.കെ, ഈജിപ്ത്, ചൈന, ഫ്രാൻസ്, തായ്വാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള കമ്പനികളാണ് മത്സരത്തിന്‍റെ അവസാന റൗണ്ടിൽ ഇടംപിടിച്ചത്. ദുബൈയിലെ വിവിധ സർവകലാശാലകൾ ലോക്കൽ അക്കാദമിയ വിഭാഗത്തിലും ഇടം നേടി.
Related News
ദുബൈയിൽ 28 പ്രദേശങ്ങൾക്ക് പുതിയ പേര്; ശൈഖ് സായിദ് റോഡ് മേഖല ‘ബുർജ് ഖലീഫ’യാകും.
ലോകത്തെ മികച്ച ടൂറിസ്റ്റ് കേന്ദ്രം; വീണ്ടും ഒന്നാമതായി ദുബൈ
പുതുവർഷ രാവിൽ ദുബായ് ഷെയ്ഖ് സായിദ് റോഡ് ഉൾപ്പെടെയുള്ള ചില പ്രധാന റോഡുകൾ അടയ്ക്കും
ദേശീയ ദിനം; സ്കൂളുകള്‍ക്ക് മൂന്ന് ദിവസം തുടര്‍ച്ചയായ അവധി പ്രഖ്യാപിച്ച് യുഎഇ
ദുബായ്-ഷാർജ ഗതാഗതം: പ്രധാന റോഡിന്റെ പ്രധാന ഭാഗത്ത് വേഗപരിധി കുറച്ചു
2023ലെ ദുബായ് എയർ ഷോയിൽ ഖത്തർ എയർവേയ്സ് പങ്കെടുക്കും
നിയമവിരുദ്ധ സേവനം നൽകുന്ന സ്ഥാപനങ്ങൾക്കെതിരെ കര്‍ശന നടപടിക്ക് യു.എ.ഇ
എഐയുടെ അനന്ത സാധ്യതകൾ പ്രയോജനപ്പെടുത്തിയാൽ 10 ലക്ഷം ദിർഹം സമ്മാനം നേടാം
ഈ മാസം 6 മുതൽ 18 വരെ പാസ്പോർട്ടിൽ ദുബായ്എയർ ഷോയുടെ ലോഗോ പതിപ്പിക്കും
‘നിങ്ങള്‍ക്കായി, ഞങ്ങള്‍ ഇവിടെയുണ്ട്’; ദുബായ്
ദുബായിയുടെ ഉൾപ്രദേശങ്ങളിലേക്ക് റോഡുകൾ നവീകരിക്കും
ദുബായ് റൺ : രണ്ട് ലക്ഷത്തിലധികം ആളുകള്‍ പങ്കെടുക്കും
27 സ്ഥാപനങ്ങൾ രണ്ടു കാറ്റഗറിയിലായി ചലഞ്ചിന് മുന്നോട്ടു വന്നതായി ആർ.ടി.എ അധികൃതർ നേരത്തെ അറിയിച്ചിരുന്നു. ഇവരിൽ നിന്നാണ് 10 സ്ഥാപനത്തെ ഫൈനലിലേക്ക് തെരഞ്ഞെടുത്തത്. മുൻ വർഷത്തേക്കാൾ ഇക്കുറി മത്സരാർഥികളുടെ എണ്ണം 130 ശതമാനം വർധിച്ചിട്ടുണ്ട്. മൊത്തം വാഹനങ്ങളുടെ 25 ശതമാനം സ്വയം നിയന്ത്രിത വാഹനങ്ങളാക്കാനുള്ള ദുബൈയുടെ ലക്ഷ്യത്തിന്റെ ഭാഗമാണ് ഈ ചലഞ്ച്.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C