സന്ദർശകരെ സ്വാഗതം ചെയ്ത് ഖത്തർ; ആദ്യ എട്ടുമാസത്തിനുള്ളിൽ 2.56 ദശലക്ഷത്തിലധികം സന്ദർശകരെ രേഖപ്പെടുത്തി

ദോഹ : 2023 ഓഗസ്റ്റ് 25 വരെ 2.56 ദശലക്ഷത്തിലധികം സന്ദർശകരെ ഖത്തർ സ്വാഗതം ചെയ്തു. 2022ൽ സാക്ഷ്യം വഹിച്ച മുഴുവൻ വർഷത്തെ വരവ് കണക്കുകളെക്കാൾ കൂടുതലാണ് ഈ വർഷം കണക്കാക്കാൻ കഴിഞ്ഞത്. ഖത്തർ 2022 ഫിഫ ലോകകപ്പ് അന്താരാഷ്ട്ര ടൂറിസം ഭൂപടത്തിൽ വിജയകരമായ ആതിഥേയത്വം വഹിച്ചതിനാൽ ആഗോള സ്ഥാനം ഉയരുന്നതിൽ ഏറ്റവും വലിയ നേട്ടം സ്വാധീനിച്ചിട്ടുണ്ട്.

നിലവിലുള്ള ഹയ്യാകാർഡ് ഉടമകൾക്കായി ഹയ്യയിലൂടെ ഖത്തറിലേക്ക് പ്രവേശിക്കാൻ വിസ ആവശ്യമുള്ള യാത്രക്കാർക്ക്‌ ഗോ- ടു പോർട്ടലായ ഹയ്യ പ്ലാറ്റ്ഫോമും വീണ്ടും ആരംഭിച്ചതിനാൽ ഖത്തറിന്റെ വിനോദസഞ്ചാര മേഖലയ്ക്ക് കൂടുതൽ ഉത്തേജനം നൽകുകയാണ് ചെയ്തത് . സൗദി അറേബ്യ, ഇന്ത്യ, ജർമ്മനി, യു എസ് എ, കുവൈറ്റ്,ഒമാൻ,ബഹറിൻ, യുകെ,യുഎഇ, പാകിസ്ഥാൻ എന്നീ ആദ്യ പത്ത് രാജ്യങ്ങളിൽ നിന്നുമാണ് ഖത്തറിലേക്ക്‌ സന്ദർശകർ ഒഴുകിയെത്തിയത് എന്ന് സൂചിപ്പിക്കുന്നു.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Related News

Leave a Reply

Your email address will not be published. Required fields are marked *