കോണ്‍ഗ്രസ് മുൻ അധ്യക്ഷയും മുതിർന്ന നേതാവുമായ സോണിയാ ഗാന്ധിയെ പനിയേതുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡല്‍ഹി സര് ഗംഗാറാം ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.നേരിയ ശ്വാസതടസവും നേരിടുന്നുണ്ടെന്നാണ് വിവരം. നിലവില്‍ ആരോഗ്യനില തൃപ്തികരമാണ്.ശനിയാഴ്ച വൈകിട്ടോടെയാണ് സോണിയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
നേരത്തേ രണ്ടുതവണ ശ്വാസകോശ അണുബാധയെതുടർന്ന് സോണിയയെ ഇതേ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇപ്പോഴത്തെ ആരോഗ്യനിലയിൽ ഒട്ടും ആശങ്കവേണ്ടെന്നാണ് ആശുപത്രി വൃത്തങ്ങൾ പറയുന്നത്.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C