ദോഹ : 2023 ജൂലൈ മാസത്തെ അപേക്ഷിച്ച് കഴിഞ്ഞമാസം കണ്ടെയ്നർ കൈകാര്യം ചെയ്യുന്നതിൽ ഖത്തർ തുറമുഖങ്ങളിൽ 19 ശതമാനം വർദ്ധനവ് ഉണ്ടായതായി കണക്കാക്കുന്നു.
2023 ജൂലൈ അപേക്ഷിച്ച് ഓഗസ്റ്റ് ൽ ഖത്തറിലൂടെ സഞ്ചരിക്കുന്ന മവാനി കണ്ടെയ്നർ വോളിയം ഏകദേശം 19 ശതമാനം വർദ്ധിച്ചു. നിർമ്മാണ സാമഗ്രികൾ,കന്നുകാലികൾ, RORO എന്നിവയിൽ യഥാക്രമം 31 ശതമാനം, 215%, 30% എന്നിങ്ങനെ വളർച്ചയുണ്ടായി. മവാനി ഖത്തർ ഇന്നലെ എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. 2023 ഓഗസ്റ്റ് 249 കപ്പലുകൾ ഹമദ് തുറമുഖം, റുവൈസ് തുറമുഖം, പഴയ ദോഹ തുറമുഖം എന്നിവിടങ്ങളിൽ എത്തിയതായി മവാനി ഖത്തർ അറിയിച്ചിരുന്നു .1,60,131 ടൺ പൊതുവായതും, ബൾക്ക് കാർഗോ ആയി 7,875 വാഹനങ്ങൾ,17,231 കന്നുകാലികൾ,46,275 നിർമ്മാണ സാമഗ്രികളും കഴിഞ്ഞ മാസം എത്തിയിരുന്നു.അതിൽ 148 കപ്പലുകൾ ഹമദ്തുറമുഖത്ത് എത്തിയതായിരുന്നു.
മെഷനറി, സ്റ്റീൽ,ഡ്രൈ ബൾക്,നിർമ്മാണസാമഗ്രികൾ,രാസവളങ്ങൾ, പെട്രോ കെമിക്കൽസ് ഉൽപ്പന്നങ്ങൾ തുടങ്ങി 7 ദശലക്ഷം ടൺ പൊതു ചരക്ക് കൈകാര്യം ചെയ്യാൻ ശേഷിയുള്ളതാണ് ജനറൽ കാർഗോ ടെർമിനൽ. രാജ്യത്തെ ഊർജസ്ഥലമായ ഒരു പ്രാദേശി വ്യാപാര കേന്ദ്രം ആക്കി മാറ്റുന്നതിനും ദേശീയ സാമ്പദ് വ്യവസ്ഥയിലേക്ക് സംഭാവന നൽകുന്നതിലും ഖത്തറിലെ സമുദ്ര മേഖല സുപ്രധാന പങ്ക് വഹിയ്ക്കുന്നു. ഖത്തറിലെ കണ്ടൈനൽട്രാപ്ഷിപ്മെന്റിൽ 32 ശതമാനം വർദ്ധനവ് ഉണ്ടായതിനാൽ ഖത്തരി തുറമുഖങ്ങൾ അതിവേഗം പ്രാദേശിക വ്യാപാരത്തിന്റെ കേന്ദ്രമായി മാറുകയാണ്.
ഖത്തറിലെ തുറമുഖങ്ങൾ അഗോള ഷിപ്പിംഗ് പ്രവർത്തനങ്ങളിലൂടെ ഒരു പ്രധാന പങ്കാളിയാക്കാൻ ശ്രമിക്കുകയാണ് . കൂടാതെ ഖത്തറിനെ ഊർജ്ജസ്വലമായ പ്രാദേശിക വ്യാപാര കേന്ദ്രമാക്കി മാറ്റുക എന്ന ലക്ഷ്യമാണ് ഇതിലൂടെ കൈവരിക്കുന്നത്. കുവൈറ്റ്, ഇറാഖ് തുടങ്ങിയ രാജ്യങ്ങളെ പിന്തുണയ്ക്കുകയും, സമുദ്ര വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ കാര്യങ്ങൾ ഇതിലൂടെ സൂചിപ്പിക്കുന്നു.
Related News
ഖത്തർ പ്രവാസികൾക്കിടയിൽ നിറഞ്ഞുനിൽക്കുന്ന വ്യക്തിത്വം
Working Hours Regulation Qatar: ഓഫീസ് സമയത്തിൽ പുതിയ ക്രമീകരണങ്ങളുമായി ഖത്തർ മന്ത്രിസഭ; ജീവനക്കാരുടെ ജോലി ആരംഭിക്കുന്ന സമയത്തിൽ ഇളവ്, വീട്ടിലിരുന്ന് ജോലി ചെയ്യാം
“ട്രാഖ്” പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
വേൾഡ് ക്ലാസ് ഏഷ്യൻ കപ്പ്; ഖത്തറിനെ പ്രശംസിച്ച് ഇന്ത്യൻ കോച്ച്
ഒമാൻ സുൽത്താന്‍ ഹൈദരാബാദ് ഹൗസിൽ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച
‘ഫലസ്തീനിനായി 10 സഹായ വിമാനങ്ങൾ’: സംരംഭത്തിന് തുടക്കം കുറിച്ച് ഖത്തർ ചാരിറ്റി
ഖത്തര്‍ ദേശീയദിനാഘോഷ പരിപാടികള്‍ ഈ മാസം 10 ന് തുടങ്ങും
ഇസ്രായേൽ ആക്രമണം വംശീയ ഉന്മൂലനം; അന്താരാഷ്ട്ര സമൂഹത്തിന്റെ നിലപാട് ലജ്ജാകരം -ഖത്തർ അമീർ
“സ്കിയ” രക്തദാന ക്യാംപ് ശ്രദ്ധേയമായി
357 ഫാമുകൾക്ക് ഉൽപാദനം വർദ്ധിപ്പിക്കാൻ യന്ത്രവൽക്കരണ സേവനം ലഭിക്കുന്നു.
എക്സ്പോ 2023 ദോഹയിൽ സുഡാനീസ് പവലിയൻ ഉദ്ഘാടനം ചെയ്തു.
ഖത്തർ കാലാവസ്ഥ നിരീക്ഷണം ഈ ആഴ്ചയിൽ മഴയ്ക്ക് സാധ്യത.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C