ഖത്തറിൽ പുറത്തേക്കുള്ള വേനൽക്കാല യാത്രകൾ ഏകദേശം 10% കുതിച്ചുയർന്നു.

Summer outbound travel in Qatar jumped by nearly 10%.

ദോഹ : വേനൽക്കാലം അവസാനിക്കാറാകുമ്പോൾ 2022 അപേക്ഷിച്ച് ജൂൺ, ജൂലൈ,ആഗസ്റ്റ് മാസങ്ങളിൽ ഖത്തറിൽ പുറത്തേക്കുള്ള യാത്രയിൽ 10 ശതമാനം വർദ്ധനവ് ഉണ്ടായതായി വ്യവസായ വൃത്തങ്ങൾ അറിയിച്ചു. 2022ൽ 10% ത്തിൽ കവിയാത്ത വർദ്ധനവാണ് ഉണ്ടായിരുന്നതെന്ന് മിലാനോ ട്രാവൽസ് ആൻഡ് ടൂറിസ്റ്റ് ജനറൽ മാനേജർ അലി തബെറ്റ് പറഞ്ഞു. വിനോദത്തിനായി പോകുന്നവരെക്കാൾ കൂടുതൽ യാത്രക്കാർ സ്വന്തം രാജ്യങ്ങളിലേക്ക് പോകുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഏകദേശം 70% ത്തോളം യാത്രകളാണ് നിവാസികൾ അവരവരുടെ രാജ്യങ്ങളിലേക്ക് നടത്തിയിട്ടുള്ളത്. വേനൽക്കാല യാത്രകൾ മികച്ചതായതിനാൽ ശീതകാലം,വസന്തകാല, അവധിക്കാലങ്ങളിൽ വിനോദസഞ്ചാരത്തിന് ആയിട്ടുള്ള ബുക്കിംഗ് ഇതിനകം ആരംഭിച്ചതായി ട്രാവൽ ഏജൻസികളിൽ നിന്നുള്ള വിദഗ്ധർ സൂചിപ്പിക്കുന്നു.
ജൂലൈ, ഓഗസ്റ്റ് മാസങ്ങളെ അപേക്ഷിച്ച് രാജ്യത്ത് നിന്ന് ഏറ്റവും കൂടുതൽ യാത്രക്കാർ വന്നത് ജൂണിലാണെന്ന് ഡാർവിഷ് ട്രാവൽ മാർക്കറ്റിംഗ് മാനേജർ ലൂർദ് ഡോളർ പറഞ്ഞു. ഖത്തറിലെ പ്രവാസികളും താമസക്കാരും ഏറ്റവും ഇഷ്ടപ്പെടുന്ന സ്ഥലങ്ങളായ പാരിസ്, മിലാൻ,ഇസ്താംബൂൾ എന്നിവ യാത്രക്കായി തിരഞ്ഞെടുക്കുമെന്ന് അവർ അഭിപ്രായപ്പെട്ടു.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Leave a Reply

Your email address will not be published. Required fields are marked *