യുഎസിലെ ഫ്ലോറിഡയിൽ ആഞ്ഞുവീശി ഇഡാലിയ ചുഴലിക്കാറ്റ്. ബുധനാഴ്ച ഇന്ത്യൻ സമയം വൈകിട്ട് 5.15ഓടെ മണിക്കൂറിൽ 125 മൈൽ വേഗതയിൽ ബിഗ് ബെൻഡ് തീരത്താണ് ഇഡാലിയ ആഞ്ഞുവീശിയത്.
നിരവധി മരങ്ങൾ കടപുഴകി വീണു. പലയിടത്തും വൈദ്യുതി വിതരണം താറുമാറായി. മഴ കനത്തതോടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളംകയറി. രാത്രിയോടെ വേഗത മണിക്കൂറിൽ 90 മൈൽ ആയി കുറഞ്ഞ ഇഡാലിയ തെക്കൻ ജോർജിയ ലക്ഷ്യമാക്കിയാണ് നീങ്ങുന്നതെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിച്ചു.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C