ഖത്തർ എനർജി 2023 സെപ്റ്റംബർ മാസത്തിലെ ഇന്ധന വില പ്രഖ്യാപിച്ചു

Qatar Energy has announced fuel prices for the month of September 2023

ദോഹ : ഖത്തർ എനർജി 2023 സെപ്റ്റംബർ മാസത്തെ ഇന്ധന വില പ്രഖ്യാപിച്ചു. ഏറ്റവും പുതിയ അപ്ഡേറ്റ് പ്രകാരം ഓഗസ്റ്റ് മാസത്തെ അപേക്ഷിച്ച് പെട്രോൾ, ഡീസൽ വിലയിൽ മാറ്റമില്ല. പ്രീമിയം പെട്രോളിന് ലിറ്ററിന് 1.90 റിയാൽ വില വരും. സൂപ്പർ ഗ്രേഡ് പെട്രോൾ വില 2.10 റിയാൽ ആയി നിലനിർത്തും. വരും മാസത്തിൽ ഡീസൽ ലിറ്ററിന് 2.5 ഖത്തർ റിയാൽ ആയിട്ടാണ് കണക്കാക്കുന്നത്.
കഴിഞ്ഞ കുറച്ചു മാസങ്ങളായി ഡീസൽ,സൂപ്പർ ഗ്രേഡ്, പെട്രോൾ എന്നിവയുടെ വില സ്ഥിരമായി തുടരുകയാണ്. പ്രീമിയം പെട്രോൾ വില ലിറ്ററിന് 2.5 ഖത്തർ റിയാലിനും 1.90 നും ഇടയിലാണ് നിൽക്കുന്നത് . 2017 സെപ്റ്റംബർ മുതൽ പ്രതിമാസ വിലപ്പട്ടിക പ്രഖ്യാപിക്കുന്നത് ഖത്തർ എനർജിയാണ്.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Leave a Reply

Your email address will not be published. Required fields are marked *