ദോഹ : ഖത്തറിൽ “EG.5” എന്ന് വിളിക്കുന്ന കൊറോണ വൈറസിന്റെ (കോവിഡ് -19) സബ് മ്യൂട്ടെന്റ് കണ്ടെത്തി. ഓഗസ്റ്റ് 31 നാണ് പൊതുജനാരോഗ്യമന്ത്രാലയം കേസുകളുടെ രജിസ്ട്രേഷൻ സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. രജിസ്റ്റർ ചെയ്ത കേസുകൾ ലളിതമാണെന്നും മന്ത്രാലയം വിശദീകരിച്ചു. കോവിഡ് 19 ന്റെ പുതിയ വകഭേദങ്ങളെ കുറിച്ചുള്ള പകർച്ചവ്യാധി സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് മന്ത്രാലയം വ്യക്തമാക്കി.
ഈ മാസം ആദ്യം ലോകാരോഗ്യ സംഘടന EG.5 എന്ന് വിളിക്കുന്ന കോവിഡ്- 19 ന്റെ പുതിയ ഉപ മ്യൂട്ടെന്റ് പ്രഖ്യാപിച്ചിരുന്നു. ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെ 50ലധികം രാജ്യങ്ങളിൽ ഇത് റിപ്പോർട്ട് ചെയ്യപ്പെടുകയുണ്ടായി. ഇതിനുപുറമേ മറ്റൊരു വകഭേദമായ BA.2.86, യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക,ഇംഗ്ലണ്ട്, ഡെൻമാർ എന്നിവ ഉൾപ്പെടെ പല രാജ്യങ്ങളിലും റിപ്പോർട്ട് ചെയ്യപ്പെടുകയുണ്ടായി. മുമ്പത്തെ വൈറസിൽ നിന്നും വ്യത്യസ്തമായ ഒന്നിലധികം ജനിതക വ്യതിയാനങ്ങൾ അടങ്ങിയിരിക്കുന്ന ഒരു വകഭേദമാണ് ഇത്. എന്നിരുന്നാലും ആ രാജ്യങ്ങളിൽ അതിന്റെ വ്യാപനം വർദ്ധിക്കുന്നതിനോ അല്ലെങ്കിൽ അത് ബാധിച്ചപ്പോൾ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടതിന്റെ ആവശ്യകത വരുന്നില്ലെന്നും കണ്ടെത്തി . ഇതിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ശേഖരിച്ചുകൊണ്ടിരിക്കുകയാണ്.
ജനത്തിരക്കേറിയ സ്ഥലങ്ങളിൽ മാസ്ക് ധരിക്കുക,കൈകൾ പതിവായി വൃത്തിയാക്കുക തുടങ്ങിയ സാധാരണ കരുതൽ നടപടികൾ പിന്തുടരുന്നത് ഇത്തരം കേസുകളിൽ നിന്ന് രോഗമുക്തി നേടുന്നതിന് കാരണമാകുമെന്ന് പൊതുജനാരോഗ്യമന്ത്രാലയം എടുത്തുപറയുന്നു.
Related News
ഖത്തറിലെ സാമൂഹിക-സാംസ്കാരിക രംഗങ്ങളിൽ മൂന്ന് പതിറ്റാണ്ടിന്റെ അനു...
Continue reading
ദോഹ: ഖത്തറിലെ സർക്കാർ ജീവനക്കാരുടെ ഓഫീസ് സമയത്തിൽ പുതിയ ക്രമീകരണങ്ങൾ വരുത്തി ഖത്തർ നിയമസഭാ യോഗം. സർക്കാർ ജീവനക്കാരുടെ ഓഫീസ് സമയത്തിൽ ആണ് മാറ്റം വരുത്തിയിരിക...
Continue reading
തിരുവന്തപുരം ജില്ലാ നിവാസികളുടെ ഖത്തറിലെ കൂട്ടായ്മ "ട്രാഖ്" പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഐസിസി മുബൈ ഹാളിൽ നടന്ന ചടങ്ങിൽ ജയപാൽ മാധവൻ പ്രസിന്റായും , ഡോക്ടർ ബ...
Continue reading
ദോഹ: ഏഷ്യൻ കപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ടൂർണമെൻ്റിനാണ് ഖത്തർ വേദിയൊരുക്കുന്നതെന്ന് ഇന്ത്യൻ ഫുട്ബാൾ ടീം കോച്ച് ഇഗോർ സ്റ്റിമാക്. ഗ്രൂപ് റൗണ്ടിലെ അവസാ...
Continue reading
ന്യൂഡൽഹി: പ്രഥമ സന്ദശനത്തിനായെത്തിയ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിന് രാഷ്ട്രപതിഭവനിൽ പ്രൗഢഗംഭീര വരവേൽപ്പ്. രാഷ്ട്രപതി ദ്രൗപതി മുർമു ഒമാൻ ഭരണാധികാരിയ...
Continue reading
ദോഹ: ‘ഫലസ്തീനിനായി 10 സഹായ വിമാനങ്ങൾ’ സംരംഭത്തിന് ഖത്തർ ചാരിറ്റി തുടക്കം കുറിച്ചു. ഗസ്സയിലേക്ക് അവശ്യ വസ്തുക്കളെത്തിക്കുകയാ...
Continue reading
ഖത്തര്‍ ദേശീയദിനാഘോഷ പരിപാടികള്‍ ഈ മാസം 10 ന് തുടങ്ങും. ഉം സലാല്‍ മുഹമ്മദിലെ ദര്‍ബ് അസ്സാഇ ആണ് ആഘോഷ പരിപാടികളുടെ കേന്ദ്രം.ദേശീയ ദിനമായ ഡിസംബര്‍ 18 വരെ പരിപാടി...
Continue reading
ദോഹ: ഗസ്സയിലെ ഇസ്രായേൽ ആക്രമണത്തിൽ അന്താരാഷ്ട്ര സമൂഹം തുടരുന്ന നിഷ്ക്രിയ നിലപാടിനെതിരെ രൂക്ഷ വിമർശനവുമായി ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനി. ദോഹയിൽ ആരംഭി...
Continue reading
ദോഹ: സൌത്ത് കേരള എക്സ്പാറ്റ്സ് അസോസിയേഷൻ (സ്കിയ) ഹമദ് മെഡിക്കൽ കോ൪പറേഷനുമായി സഹകരിച്ച് സംഘടിപ്പിച്ച എട്ടാമത് രക്തദാന ക്യാംപ് ജനപങ്കാളിത്തവും സംഘടനാ മികവും കൊണ...
Continue reading
ദോഹ : 2023- ൽ 357 പ്രാദേശിക ഫാമുകൾക്ക് കാർഷിക യന്ത്രവൽക്കരണ സേവനം ലഭിച്ചു. 2022ൽ 250 ഫാമുകളാണ് ഈ പ്രയോജനം നേടിയത്. 2023 ൽ 45% കൂടുതൽ കേന്ദ്രവൽക്കരണ സേവനമാണ് ല...
Continue reading
ദോഹ : അന്താരാഷ്ട്ര ഹോർട്ടികൾച്ചറൽ എക്സ്പോ 2023 ദോഹയുടെ അന്താരാഷ്ട്ര സോണിൽ നിരവധി അംബാസഡർമാർ, നയതന്ത്ര സ്ഥാപനങ്ങളുടെ തലവന്മാർ, ഉദ്യോഗസ്ഥർ, പരിസ്ഥിതി സ്നേഹികൾ, ...
Continue reading
ദോഹ : കാലാവസ്ഥ ഭാഗികമായി മേഘാവൃതം ആയിരിക്കുമെന്നും ഈ ആഴ്ചയിൽ നേരിയതോതിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നും സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ കീഴിലുള്ള കാലാവസ്ഥ വകുപ്പ് അറിയ...
Continue reading
കോവിഡ് 19 ന്റെ ലക്ഷണങ്ങൾ ഉള്ള ആളുകൾ അണുബാധ പരിശോധനയ്ക്ക് വിധേയരാകാനും ഗുരുതരമായ സങ്കീർണതകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെങ്കിൽ ചികിത്സ തേടാനും ശുപാർശ ചെയ്തു.
ഇനി പറയുന്ന ലക്ഷണങ്ങൾ ഉള്ള രോഗികൾക്ക് വൈദ്യ പരിശോധനയും ചികിത്സ പ്രോട്ടോക്കോളും തേടാൻ നിർദ്ദേശിക്കുന്നു.38ഡിഗ്രി സെൽഷ്യസിനോ അതിൽ കൂടുതലോ താപനിലയിലുള്ള പനി, വിറയൽ, ക്ഷീണം, ശരീരവേദന, നെഞ്ചുവേദന, ചുമ, ശ്വാസതടസ്സം എന്നിവ ഉണ്ടെങ്കിൽ ചികിത്സ തേടേണ്ടതാണ്. ഏറ്റവും കൂടുതൽ അപകടസാധ്യതയുള്ളത് 60 വയസ്സിനു മുകളിൽ പ്രായമുള്ളവരിലും വിട്ടുമാറാത്ത മെഡിക്കൽ അവസ്ഥകളിൽ ബുദ്ധിമുട്ടുന്നവർക്കുമാണ് എന്ന് മന്ത്രാലയം വ്യക്തമാക്കി.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C