യു.എ.ഇ യുടെ എണ്ണയിതര വിദേശ വ്യാപാരത്തിൽ റെക്കോഡ് വർധന. 1.239 ലക്ഷം കോടി ദിർഹമിന്റെ വ്യാപാരമാണ് 2023ലെ ആദ്യ പകുതിയിൽ നടന്നത്. 2022ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 14.4 ശതമാനമാണ് വളർച്ച. ബുധനാഴ്ച യു.എ.ഇ സാമ്പത്തിക മന്ത്രാലയമാണ് ഇതു സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്.
യു.എ.ഇയുടെ എണ്ണയിതര കയറ്റുമതി 2023ലെ ആദ്യപാദത്തിൽ 205 ശതകോടി ദിർഹത്തിലെത്തി. 2022ന്റെ ആദ്യ പകുതിയെ അപേക്ഷിച്ച് 11.9 ശതമാനം വളർച്ചയും 2022ലെ രണ്ടാം പകുതിയെ അപേക്ഷിച്ച് 5.4 ശതമാനം വർധനവുമാണ് രേഖപ്പെടുത്തിയത്. 341 ശതകോടി ദിർഹമിന്റെ പുനർ കയറ്റുമതിയാണ് ആദ്യ പകുതിയിൽ നടന്നത്. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 9.9 ശതമാനമാണ് വളർച്ച.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C