നൂറ്റാണ്ടുകൾപഴക്കമുള്ള നാണയങ്ങൾ കണ്ടെത്തി

Centuries old coins have been found SHARJAH

ഷാർജയിൽ പതിനേഴാം നൂറ്റാണ്ടുവരെ പഴക്കമുള്ള ചെമ്പ് നാണയങ്ങൾ കണ്ടെത്തി. റാസൽഖൈമയും ഷാർജയും ഉൾപ്പെട്ട മേഖലകൾ ഭരിച്ചിരുന്ന പഴയകാല ഭരണാധികാരികളുടെ പേര് കൊത്തിവെച്ച നാണയങ്ങളാണ് ഷാർജ പുരാവസ്തു അതോറിറ്റി കണ്ടെത്തിയത്. ഷാർജയും റാസൽഖൈമയും ഭരിക്കുന്ന ഇപ്പോഴത്തെ അൽഖാസിമി രാജകുടുംബത്തിന്റെ ആദ്യകാല പേരായ അൽ ഖവാസിം കാലത്ത് പുറത്തിറക്കിയ നാണയങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്.

ഈ കാലഘട്ടം മർദൂഫ് അൽ ഖവാസിം എന്നാണ് അറിയപ്പെടുന്നത്. 1803-ൽ ഭരണമാരംഭിച്ച ശൈഖ് സുൽത്താൻ ബിൻ സഖർ അൽഖാസിമി മുതലാണ് ഈ കാലഘട്ടം കണക്കാക്കുന്നത്. എന്നാൽ ഈ നാണയങ്ങളിൽ അതിനുമുമ്പുള്ള ഭരണാധികാരികളുടെ പേര് കൊത്തിവെച്ചിട്ടുണ്ട്.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Related News

Leave a Reply

Your email address will not be published. Required fields are marked *