ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ റീട്ടെയിലറായ റിലയൻസ് യുവാക്കളെ കേന്ദ്രീകരിച്ചുള്ള പുതിയ ഫാഷൻ ബ്രാൻഡ് യൂസ്റ്റ ആരംഭിച്ചു. യുസ്റ്റായുടെ ആദ്യ സ്റ്റോർ ഹൈദരാബാദിലെ ശരത് സിറ്റി മാളിൽ തുറന്നു. യുവ ഉപഭോക്താക്കളെ ലക്ഷ്യമിട്ട് താങ്ങാനാവുന്ന വിലയിലാണ് യുസ്റ്റായിലെ ഉത്പന്നങ്ങൾ ഒരുക്കിയിരിക്കുന്നത്. എല്ലാ ഉത്പന്നങ്ങൾക്കും 999 രൂപയിൽ താഴെയാണ് വില, ഭൂരിഭാഗവും 499 രൂപയിൽ താഴെ. ഈ രാജ്യത്തെ യുവാക്കൾക്കൊപ്പം വളരുകയും വികസിക്കുകയും ചെയ്യുന്ന യുവ ബ്രാൻഡാണ് യുസ്റ്റായെന്ന് റിലയൻസ് റീട്ടെയിൽ ഫാഷൻ ആൻഡ് ലൈഫ്‌സ്റ്റൈൽ പ്രസിഡന്റും സി.ഇ.ഒയുമായ അഖിലേഷ് പ്രസാദ് പറഞ്ഞു.
യൂസ്റ്റ ടീം യുവാക്കളുടെ ഫാഷൻ ആവശ്യങ്ങൾ മനസിലാക്കാൻ ഇന്ത്യയിലെ യുവതലമുറയ്‌ക്കൊപ്പം തുടർച്ചയായി പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിവരങ്ങൾ പങ്കിടുന്നതിനുള്ള ക്യുആർ- സ്‌ക്രീനുകൾ, സെൽഫ് ചെക്കൗട്ട് കൗണ്ടറുകൾ, കോംപ്ലിമെന്ററി വൈഫൈ, ചാർജിംഗ് സ്റ്റേഷനുകൾ എന്നിവയുൾപ്പെടെ നിരവധി ടെക് ടച്ച് പോയിന്റുകൾ യൂസ്റ്റ സ്‌റ്റോറുകളിൽ ലഭിക്കും. യൂസ്റ്റാ ശ്രേണി അജിയോ, ജിയോമാർട്ട് എന്നിവയിലൂടെ ഓൺലൈനായും ലഭിക്കും.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C