ദോഹ : ഷെഞ്ചൻ വിസ അപേക്ഷകൾ ഏറ്റവും കൂടുതൽ ഉള്ള രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ മൂന്നാം സ്ഥാനത്ത്. schengenvisainfo.com ആണ് ഈ വിവരം പുറത്തുവിട്ടത്.
2022ൽ വിസ അപേക്ഷകളിൽ ശ്രദ്ധേയമായ കുതിച്ചുചാട്ടത്തിന് സാക്ഷ്യം വഹിച്ച രാജ്യങ്ങളാണ് കൊസോവോ, ഖത്തർ, കുവൈറ്റ് എന്നിവർ.നിരവധി രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർ അതിർത്തി കടന്ന് ഈ രാജ്യങ്ങളിൽ എത്താൻ ആഗ്രഹിക്കുന്നുണ്ട്. ഈ മൂന്ന് രാജ്യങ്ങളിലാണ് പ്രതിശീർഷ വിസ അപേക്ഷകൾ ഏറ്റവും കൂടുതൽ സമർപ്പിച്ചിട്ടുള്ളതെന്ന് ഡാറ്റ വെളിപ്പെടുത്തി.
കൊസൊവയിലെ ഓരോ ഒരു ലക്ഷം നിവാസികളിൽ നിന്നും 6,891 പേർ വിസയ്ക്ക് അപേക്ഷിക്കുന്നുണ്ട്.കൂടാതെ കുവൈറ്റ് 3,426 പേരും ഖത്തറിൽനിന്ന് 2,939 പേരും ആണ് വിസക്ക് വേണ്ടി അപേക്ഷിച്ചിട്ടുള്ളത്.
ഏകീകൃത വിസയ്ക്ക് അപേക്ഷിക്കുന്ന ഖത്തറികൾ 79,859 ആണെന്നും മൾട്ടിപ്പിൾ എൻട്രി വിസയ്ക്ക് അപേക്ഷിക്കുന്നവർ 53,870 പേർ ഉണ്ടെന്നും ഷെഞ്ചൻ സ്ഥിതിവിവര കണക്കുകൾ രേഖപ്പെടുത്തുന്നു. ഖത്തറിലെ ഏകദേശം മൂന്ന് ദശലക്ഷം രാജ്യ ജനസംഖ്യയുടെ 2.9% വിസക്ക് അപേക്ഷിച്ചു.
Related News
ഖത്തർ പ്രവാസികൾക്കിടയിൽ നിറഞ്ഞുനിൽക്കുന്ന വ്യക്തിത്വം
Working Hours Regulation Qatar: ഓഫീസ് സമയത്തിൽ പുതിയ ക്രമീകരണങ്ങളുമായി ഖത്തർ മന്ത്രിസഭ; ജീവനക്കാരുടെ ജോലി ആരംഭിക്കുന്ന സമയത്തിൽ ഇളവ്, വീട്ടിലിരുന്ന് ജോലി ചെയ്യാം
കായിക മേള : ലഖ്ത ജേതാക്കൾ
“ട്രാഖ്” പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
വേൾഡ് ക്ലാസ് ഏഷ്യൻ കപ്പ്; ഖത്തറിനെ പ്രശംസിച്ച് ഇന്ത്യൻ കോച്ച്
ഒമാൻ സുൽത്താന്‍ ഹൈദരാബാദ് ഹൗസിൽ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച
‘ഫലസ്തീനിനായി 10 സഹായ വിമാനങ്ങൾ’: സംരംഭത്തിന് തുടക്കം കുറിച്ച് ഖത്തർ ചാരിറ്റി
ഖത്തര്‍ ദേശീയദിനാഘോഷ പരിപാടികള്‍ ഈ മാസം 10 ന് തുടങ്ങും
ഇസ്രായേൽ ആക്രമണം വംശീയ ഉന്മൂലനം; അന്താരാഷ്ട്ര സമൂഹത്തിന്റെ നിലപാട് ലജ്ജാകരം -ഖത്തർ അമീർ
“സ്കിയ” രക്തദാന ക്യാംപ് ശ്രദ്ധേയമായി
357 ഫാമുകൾക്ക് ഉൽപാദനം വർദ്ധിപ്പിക്കാൻ യന്ത്രവൽക്കരണ സേവനം ലഭിക്കുന്നു.
എക്സ്പോ 2023 ദോഹയിൽ സുഡാനീസ് പവലിയൻ ഉദ്ഘാടനം ചെയ്തു.
മൊത്തം അപേക്ഷകളുടെ എണ്ണത്തിൽ 79,859 അപേക്ഷകളുമായി ഖത്തർ 24ാം സ്ഥാനത്തും, കുവൈറ്റ് പതിനാലാം സ്ഥാനത്തുമാണ്. ആകെ അപേക്ഷകളുടെ എണ്ണത്തിൽ തുർക്കി, ദക്ഷിണാഫ്രിക്ക, ഇന്ത്യ എന്നീ രാജ്യങ്ങളാണ് ഒന്നാമത്. അവർ ഓരോരുത്തരും അര ലക്ഷത്തിലധികം ഷെഞ്ചൻ വിസ അപേക്ഷകൾ സമർപ്പിച്ചു.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C