ഖത്തർ നാഷണൽ ബാങ്ക് ( ക്യൂഎൻബി) ജിദ്ദയിൽ പുതിയ ശാഖ ആരംഭിച്ചു.

ദോഹ : ഖത്തർ നാഷണൽ ബാങ്ക്( ക്യുഎൻബി ) സൗദിയിലെ ജിദ്ദയിൽ പുതിയ ശാഖ ആരംഭിച്ചു. മിഡിൽ ഈസ്റ്റിലെയും ആഫ്രിക്കയിലെയും ഏറ്റവും വലിയ സാമ്പത്തിക സ്ഥാപനമാണ് ക്യുഎൻബി. സൗദിയിലെ തലസ്ഥാനവും ഏറ്റവും വലിയ നഗരവുമായ റിയാദിൽ ആണ് ആദ്യമായി ക്യു എൻ ബി ബാങ്കിന് തുടക്കം കുറിച്ചത്, ശേഷം രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ ജിദ്ദയിൽ പുതിയ ശാഖയ്ക്ക് തുടക്കം കുറിക്കുകയാണ്.
സാമ്പത്തിക വിപണികളിൽ ഒന്നാണ് ജിദ്ദ നഗരം,അത് നമ്മുടെ അന്താരാഷ്ട്ര ശൃംഖലയിലേക്കുള്ള വിലപ്പെട്ട കൂട്ടിച്ചേർക്കലിന് മുന്നോടിയാകുമെന്നും, കൂടാതെ രാജ്യത്തിനകത്തും പ്രത്യേകിച്ച് സാമ്പത്തിക മേഖലകളിലും മൊത്തത്തിൽ ഞങ്ങളുടെ ബാങ്കിംഗ് ബിസിനസ് ശക്തിപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള ഞങ്ങളുടെ ശ്രമങ്ങളെ ഇത് പിന്തുണയ്ക്കുമെന്നും ക്യുഎൻബി ഗ്രൂപ്പ് സിഇഒ അബ്ദുല്ല മുബാറക് അൽ ഖലീഫ പറഞ്ഞു.
വിപുലമായ ഉൽപ്പന്നങ്ങളും സേവനങ്ങളും ആണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. 4900- ലധികം എടിഎം മെഷീനുകളും, 900 കമ്പനി ലൊക്കേഷനുകളും, 29000-ത്തിലധികം ഉപഭോക്താക്കളുമാണ് ക്യുഎൻബിക്ക് ഉള്ളത്.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Leave a Reply

Your email address will not be published. Required fields are marked *