ദോഹ : 2023- 24 പുതിയ അധ്യായന വർഷത്തിലേക്കുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി പൊതുമരാമത്ത് അതോറിറ്റി “അഷ്ഗൽ” സ്കൂൾ സോൺ സുരക്ഷ പരിപാടികളുടെ ഭാഗമാകാൻ ഒരുങ്ങുന്നു. രാജ്യത്ത് ഉടനീളമുള്ള വിവിധ പ്രദേശങ്ങളിലെ 623 സ്കൂളുകളിൽ 546 സ്കൂളുകളിലേക്കുള്ള റോഡുകളുടെ ഗതാഗത സുരക്ഷയാണ് മെച്ചപ്പെടുത്തുന്നത്.
വിദ്യാഭ്യാസ – ഉന്നത വിദ്യാഭ്യാസ മന്ത്രാലയം നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ വികസനം ഏർപ്പെടുത്തുന്നത്. വികസനം ആവശ്യമുള്ള സ്കൂളുകൾ കണ്ടെത്തുന്നതിന് ആഭ്യന്തരമന്ത്രാലയവും ദേശീയ റോഡ് സുരക്ഷാസമിതിയും അഷ്ഗൽ അതോറിറ്റിയുമായി ഏകോപിപ്പിച്ചു. സ്കൂൾ കെട്ടിടങ്ങളിൽ നിന്ന് പ്രവേശിക്കുന്നതിനും, പുറത്ത് കടക്കുന്നതിനും വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും വേണ്ടിയാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. കൂടാതെ ഏകദേശം 48 സുരക്ഷാപദ്ധതികൾ ഇതിലൂടെ നടപ്പാക്കുന്നു, അതോടൊപ്പം 26 സ്കൂളുകൾ നിർമ്മാണത്തിനായി ഷെഡ്യൂൾ ചെയ്തിട്ടുമുണ്ട്.
സ്കൂളുകൾക്ക് ചുറ്റുമുള്ള ഗതാഗത കുരുക്ക് കുറയ്ക്കുക , വാഹന ഗതാഗതത്തിൽ നിന്നും കാൽനടയാത്രയെ വേർതിരിക്കുക, നടപ്പാത ഇല്ലാത്ത താൽക്കാലിക റോഡുകൾ മെച്ചപ്പെടുത്തുക സ്കൂളുകൾക്ക് ചുറ്റുമുള്ള കാൽനട സുരക്ഷ ഉറപ്പുവരുത്തുക ഗതാഗതം മെച്ചപ്പെടുത്തുക എന്നിവയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സ്കൂളുകൾക്ക് സമീപം സ്ഥാപിച്ചിട്ടുള്ള ദിശാസൂചനകൾ,റോഡ് അടയാളങ്ങൾ എന്നിവ സ്ഥാപിക്കുന്നതിന് പുറമേ സമീപത്തെ ഒരു സ്കൂളിന്റെ സാന്നിധ്യത്തെക്കുറിച്ച് ഡ്രൈവർമാരെ അറിയിക്കുന്നതിനും പരമാവധി വേഗത പരിധി മണിക്കൂറിൽ 30 കിലോമീറ്റർ ആയി സജ്ജമാക്കാനാണ് അതോറിറ്റിയുടെ തീരുമാനം.
Related News
ഖത്തർ പ്രവാസികൾക്കിടയിൽ നിറഞ്ഞുനിൽക്കുന്ന വ്യക്തിത്വം
Working Hours Regulation Qatar: ഓഫീസ് സമയത്തിൽ പുതിയ ക്രമീകരണങ്ങളുമായി ഖത്തർ മന്ത്രിസഭ; ജീവനക്കാരുടെ ജോലി ആരംഭിക്കുന്ന സമയത്തിൽ ഇളവ്, വീട്ടിലിരുന്ന് ജോലി ചെയ്യാം
കായിക മേള : ലഖ്ത ജേതാക്കൾ
“ട്രാഖ്” പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
വേൾഡ് ക്ലാസ് ഏഷ്യൻ കപ്പ്; ഖത്തറിനെ പ്രശംസിച്ച് ഇന്ത്യൻ കോച്ച്
ഒമാൻ സുൽത്താന്‍ ഹൈദരാബാദ് ഹൗസിൽ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച
‘ഫലസ്തീനിനായി 10 സഹായ വിമാനങ്ങൾ’: സംരംഭത്തിന് തുടക്കം കുറിച്ച് ഖത്തർ ചാരിറ്റി
ഖത്തര്‍ ദേശീയദിനാഘോഷ പരിപാടികള്‍ ഈ മാസം 10 ന് തുടങ്ങും
ഇസ്രായേൽ ആക്രമണം വംശീയ ഉന്മൂലനം; അന്താരാഷ്ട്ര സമൂഹത്തിന്റെ നിലപാട് ലജ്ജാകരം -ഖത്തർ അമീർ
“സ്കിയ” രക്തദാന ക്യാംപ് ശ്രദ്ധേയമായി
357 ഫാമുകൾക്ക് ഉൽപാദനം വർദ്ധിപ്പിക്കാൻ യന്ത്രവൽക്കരണ സേവനം ലഭിക്കുന്നു.
എക്സ്പോ 2023 ദോഹയിൽ സുഡാനീസ് പവലിയൻ ഉദ്ഘാടനം ചെയ്തു.
അഷ്ക്ഗലിന്റെ റോഡ് ഓപ്പറേഷൻസ് ആൻഡ് മെയിന്റനൻസ് ഡിപ്പാർട്ട്മെന്റ് ടീം നടത്തുന്ന പ്രവർത്തനങ്ങളിൽ വാഹന പാർക്കിംഗ് ഏരിയകൾ, സെൻട്രൽ ഐലൻഡുകൾ, മിനി റൗണ്ട് എബൗട്ടുകൾ എന്നിവ നിർമ്മിച്ച ഈ പ്രദേശങ്ങളിലെ ഗതാഗതം നിയന്ത്രിക്കുന്നതിനും ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങളോടെയുള്ള റോഡുകളുടെ നിർമ്മാണവും വികസനവും ഉൾപ്പെടുത്തണമെന്നും അൽ കുബൈസി കൂട്ടിച്ചേർത്തു.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C