ദോഹ : ഖത്തർ ലോകകപ്പിന്റെ ആരോഗ്യ മാതൃക പിന്തുടരുവാൻ ലോക ആരോഗ്യ സംഘടന. അന്താരാഷ്ട്ര ചാമ്പ്യൻഷിപ്പുകൾക്കുള്ള മാർഗ്ഗനിർദ്ദേശങ്ങളുമായി പുതിയ ഗൈഡ് ഡബ്ലിയു എച്ച് ഒ പുറത്തിറക്കി. 2022 ലോകകപ്പിൽ ഖത്തർ നടപ്പാക്കിയ ആരോഗ്യ – ഭക്ഷ്യ മാനദണ്ഡങ്ങൾ ഉയർത്തിപ്പിടിച്ചാണ് ലോകാരോഗ്യ സംഘടനയുടെ ഈ ഗൈഡ് പുറത്തിറക്കിയിട്ടുള്ളത്.
സ്റ്റേഡിയങ്ങൾ ഉള്ളിലെ സമ്പൂർണ്ണ പുകയില നിരോധനവും ആരോഗ്യകരമായ ഭക്ഷണവിതരണവും ആണ് ഈ മാതൃക പിന്തുടരുന്നതിനുള്ള ഒരു ഉദാഹരണമായി കണക്കാക്കുന്നത്. കായിക ചാമ്പ്യൻഷിപ്പുകളിൽ ഭക്ഷണത്തിന്റെ ഗുണനിലവാരവും ഭക്ഷണവുമായി ബന്ധപ്പെട്ട ക്രമീകരണവും മെച്ചപ്പെടുത്തുന്നത് പുതിയ ഗൈഡ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. കൂടാതെ ഖത്തറിൽ വിതരണം ചെയ്ത ഭക്ഷണത്തിന്റെ 30 ശതമാനവും പോഷകാഹാര മാനദണ്ഡങ്ങൾക്ക് അനുസൃതമായിരുന്നു. വരാനിരിക്കുന്ന ലോക ചാമ്പ്യൻഷിപ്പുകളിൽ ഈ മാതൃക പിന്തുടരാൻ ആണ് ലോകാരോഗ്യ സംഘടന ആവശ്യപ്പെടുന്നത്. ഖത്തർ ആരോഗ്യമന്ത്രാലയത്തിന്റെ പിന്തുണയോടെയാണ് ഗൈഡ് പുറത്തിറക്കിയിട്ടുള്ളത്.
ലോകകപ്പിനായി 2021ൽ ലോകാരോഗ്യ സംഘടന ഫിഫയുമായി പ്രാദേശിക സംഘടനാപരമായ സുപ്രീം കമ്മിറ്റിയുമായി സഹകരണം പ്രഖ്യാപിച്ചിരുന്നു.കോവിഡ് വ്യാപനം തടയുന്നത് മുതൽ ആരോഗ്യകരമായ ഭക്ഷണം തെരഞ്ഞെടുക്കുന്നത് വരെ ഈ സഹകരണ അടിസ്ഥാനത്തിലാണ് പ്രവർത്തിച്ചിരുന്നത്.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C