ബ്രിക്സ് ഉച്ചകോടി; ഇന്ത്യയും ചൈനയും തമ്മിൽ തർക്കം

BRICS Summit; Dispute between India and China

ഡൽഹി : ബ്രിക്സ് ഉച്ചകോടിക്കിടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ്‌ ഷി ജിൻ പിംഗും തമ്മിൽ നടത്തിയ ചർച്ചയെ ചൊല്ലി ഇന്ത്യയുടെയും ചൈനയുടെയും ഇടയിൽ തർക്കം ഉണ്ടായി. ഇന്ത്യയുടെ അഭ്യർഥന മാനിച്ചാണ് ചർച്ച നടത്തിയതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചപ്പോൾ ചൈന നേരത്തെ ചർച്ചക്ക് അഭ്യർഥിച്ചതായി ഇന്ത്യയും അറിയിച്ചു. ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തിയിൽ പരിഹരിക്കപ്പെടാത്ത പ്രശ്‌നങ്ങളിൽ ഇന്ത്യയുടെ ആശങ്ക ഷി ജിൻപിങ്ങിനെ അറിയിച്ചതായി മോദി പറഞ്ഞു.

ഇരു നേതാക്കളും നിലവിലെ ചൈന-ഇന്ത്യ ബന്ധത്തെക്കുറിച്ച് ആഴത്തിലും മടികൂടാതെയും തങ്ങളുടെ വീക്ഷണങ്ങൾ പങ്കിട്ടതായി അദ്ദേഹം പറഞ്ഞു. പരസ്പര ധാരണയോടുകൂടി അതിർത്തിയിൽ നിന്നുമുള്ളപിൻമാറ്റശ്രമം ഇരുരാജ്യങ്ങളും തുടരുമെന്ന് ഇരു നേതാക്കൻമാരും തമ്മിൽ ധാരണയായിരുന്നു. എന്നാൽ ഇന്ന് ഇരു രാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രാലയങ്ങൾ തമ്മിൽ ചർച്ചയെചൊല്ലി പരസ്പരം പോരടിക്കുകയായിരുന്നു.

നരേന്ദ്രമോദി ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിം​ഗുമായി ചർച്ച നടത്തിയിരുന്നെന്ന് ഇന്നലെയാണ് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചത്. നേരത്തെ ബ്രിക്സ് ഉച്ചകോടിയുടെ ഗ്രൂപ്പ് ഫോട്ടോ സെഷനിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്‍റ് ഷി ജിൻ പിങും അകലം പാലിച്ചതോടെ ആശങ്ക സജീവമായിരുന്നു.

Related News

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Leave a Reply

Your email address will not be published. Required fields are marked *