ജസ്റ്റിൻ ബീബർ രൂപകൽപ്പന ചെയ്ത സ്കൂട്ടർ വാങ്ങാം; വില 6.45 ലക്ഷം രൂപ

ഡൽഹി: കനേഡിയൻ പോപ്പ് താരവും മ്യൂസിക് ഐക്കണുമായ ജസ്റ്റിൻ ബീബർ രൂപകൽപ്പന ചെയ്ത പ്രത്യേക പതിപ്പിന് 6.45 ലക്ഷം രൂപയാണ് വില. ഇറ്റാലിയൻ വാഹന നിർമ്മാതാക്കളായ വെസ്‍പ സ്പ്രിന്റ് മോഡലിന്റെ ഈ പ്രത്യേക പതിപ്പ് ഇന്ത്യയിൽ അവതരിപ്പിച്ചു.

വെസ്പ പോലൊരു ബ്രാൻഡുമായി സഹകരിക്കാൻ സാധിച്ചതിൽ താനേറെ സന്തോഷിക്കുന്നു എന്ന് ജസ്റ്റിൻ ബീബർ വ്യക്തമാക്കി. ‘ഞാൻ വെസ്പയെ ഏറെ സ്നേഹിക്കുന്നു. ഈ ബ്രാൻഡിനൊപ്പം പങ്കാളിയാകാൻ കഴിഞ്ഞതിൽ സന്തോഷം. കലയിലൂടെയോ, സംഗീതത്തിലൂടെയോ, ദൃശ്യങ്ങളിലൂടെയോ, സ്വയം പ്രകടിപ്പിക്കാൻ കഴിയുക, ഒന്നുമില്ലായ്മയിൽ നിന്ന് എന്തെങ്കിലും സൃഷ്ടിക്കാൻ കഴിയുക എന്നതൊക്കെ എന്റെ ഭാഗമാണ്. ഞാൻ ആദ്യമായി വെസ്പ ഓടിച്ചത് യൂറോപ്പിലെവിടെയോ ആയിരുന്നു, ഒരുപക്ഷേ ലണ്ടനോ, പാരീസോ. ഒരു വെസ്പ കണ്ടതും എനിക്ക് അത് ഓടിക്കാൻ തോന്നി. അത് മികച്ച അനുഭവമായിരുന്നു. എന്റെ മുടിയിലൂടെ കാറ്റ് അടിക്കുന്നത്… അത് രസകരമായിരുന്നു,’ ബീബർ പറഞ്ഞു.

ലിമിറ്റഡ് എഡിഷനായതിനാൽ തന്നെ വളരെ പരിമിതമായ യൂണിറ്റുകളിൽ മാത്രമാണ് ഈ പ്രീമിയം ലക്ഷ്വറി സ്‌കൂട്ടറിനെ അവതരിപ്പിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം 10 യൂണിറ്റുകളിൽ താഴെ മാത്രമേ ലഭ്യമാവുകയുള്ളൂ. കംപ്ലീറ്റ്‌ലി ബിൾട്ട് യൂണിറ്റായി (CBU) ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്‌ത ഈ മോഡലിന്റെ പ്രീ-ഓർഡര്‍ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. രാജ്യത്തുടനീളമുള്ള എല്ലാ വെസ്പ ഡീലർമാർക്കും പ്രീ-ഓർഡറുകൾക്കായി ഉടൻ ലഭ്യമാകും. കമ്പനിയുടെ വെബ്സൈറ്റിൽ ഓൺലൈനായി മുൻകൂട്ടി ബുക്ക് ചെയ്യാനും കഴിയും.

Related News

വെസ്പ സ്പ്രിന്റ് 150 അടിസ്ഥാനമാക്കിയാണ് വെസ്പ ജസ്റ്റിൻ ബീബർ എഡിഷൻ. ലിമിറ്റഡ് എഡിഷൻ വാഹനത്തിൽ ക്ലാസിക് 150 സിസി സിംഗിൾ സിലിണ്ടർ എഞ്ചിനാണ് നൽകിയിരിക്കുന്നത്. ഇത് 12.5 എച്ച്പിയും 12.4 എൻഎം ടോർക്കും നൽകുന്നു. എഞ്ചിൻ ഏറ്റവും പുതിയ ബിഎസ് 6 ഫേസ് 2 എമിഷൻ മാനദണ്ഡങ്ങൾക്ക് അനുസൃതമാണ്. ഇതിന് രണ്ട് അറ്റത്തും 12 ഇഞ്ച് അലോയ് വീലുകളും 200 എംഎം ഫ്രണ്ട് ഡിസ്‌ക്കുമാണ് ഈ മോഡലിന്റെ മറ്റൊരു പ്രത്യേകത. പിന്നിൽ 140എംഎം ഡ്രം ബ്രേക്കാണ് നൽകിയിരിക്കുന്നത്. സിംഗിൾ-ചാനൽ എബിഎസ്, ബ്ലൂടൂത്ത് കണക്റ്റിവിറ്റിക്കൊപ്പം ടിഎഫ്ടി ഡാഷ് തുടങ്ങിയ സജീകരണനാണ് ഈ സ്‍കൂട്ടറില്‍ ലഭിക്കും.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Leave a Reply

Your email address will not be published. Required fields are marked *