അബുദാബി: കാലാവസ്ഥ ഉച്ചകോടിക്ക് (കോപ് 28) യുഎഇ പൂർണ സജ്ജമാണെന്ന് പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രി മർയം ബിൻത് മുഹമ്മദ് അൽ മഹൈരി പറഞ്ഞു. 100 ദിവസത്തെ കൗണ്ട്ഡൗണിലൂടെ ദേശീയ, രാജ്യാന്തര തലത്തിൽ കാലാവസ്ഥാ വ്യതിയാനത്തെ നേരിടാനുള്ള യുഎഇയുടെ ശ്രമങ്ങളെ ഉയർത്തിക്കാട്ടും.
മനുഷ്യരാശി അഭിമുഖീകരിക്കുന്ന വലിയ വെല്ലുവിളികളിൽ ഒന്നിനെ നേരിടാനുള്ള നിർണായക ഘട്ടത്തെയാണ് രാജ്യം പ്രതിനിധീകരിക്കുന്നത്. സർക്കാർ, സ്വകാര്യ മേഖലാ സ്ഥാപനങ്ങളും ജന പ്രതിനിധികളെയും ഉൾക്കൊള്ളിച്ച് കാലാവസ്ഥാ വ്യതിയാനത്തെ നേരിടും.പരിസ്ഥിതിയെയും ഭൂമിയെയും സംരക്ഷിക്കുന്നതിലും വരും തലമുറകളുടെ ശോഭന ഭാവിക്ക് വഴിയൊരുക്കുന്നതിലും യുഎഇ നിർണായക പങ്കുവഹിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
അനുബന്ധ പങ്കാളികളുമായും സ്ഥാപനങ്ങളുമായും സഹകരിച്ച് കാലാവസ്ഥ ഉച്ചകോടി വിജയകരമാക്കും. 2030ഓടെ കാർബൺ വമനം 40%വും 2050 ഓടെ 0% ആക്കി കുറയ്ക്കും. ഇതിന്റെ ഭാഗമായി ദേശീയ ഹൈഡ്രജൻ നയവും ദേശീയ ഊർജനയവും പരിഷ്കരിച്ചതായും മന്ത്രി സൂചിപ്പിച്ചു.
Related News
അബൂദബിയിലെ സുപ്രധാന റോഡ് തൽക്കാലത്തേക്ക് പൂർണമായി അടച്ചിടുന്നു
യുഎഇ: അമിതവേഗത നിയമ ലംഘനത്തിന് 3,000 ദിർഹം വരെ പിഴ
അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ 21 മുതല്‍ 24 വരെ വിന്റര്‍ ക്യാമ്പ് നടക്കും
കോപ് 28 ആഗോള കാലാവസ്ഥ ഉച്ചകോടി; ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി
യു.എ.ഇ ദേശീയദിനം: ഡിസംബർ രണ്ടിനും മൂന്നിനും പൊതുഅവധി
നവംബർ 15 മുതൽ 18 വരെ യുഎഇയിൽ മഴ പ്രതീക്ഷിക്കുന്നതായി എൻസിഎം
യുഎഇ ഉഗാണ്ട നേതാക്കൾ കൂടിക്കാഴ്ച നടത്തി
ആരോഗ്യമേഖലയിൽ സ്വദേശിവൽകരണം ശക്തമാക്കി അബുദാബി
നിയമവിരുദ്ധ സേവനം നൽകുന്ന സ്ഥാപനങ്ങൾക്കെതിരെ കര്‍ശന നടപടിക്ക് യു.എ.ഇ
ഷാർജ എക്സ്പോ സെൻറർ പുസ്തകോത്സവത്തിനായി ഒരുങ്ങി
യുഎഇയില്‍ ഇന്നും നാളെയും മഴയ്ക്ക് സാധ്യത
യുഎഇയിലേക്ക് വരുമ്പോഴും പോകുമ്പോഴും 60,000 ദിർഹത്തിൽ കൂടുതൽ മൂല്യമുള്ള വസ്തുക്കൾക്ക് സത്യവാങ്മൂലം സമർപ്പിക്കാൻ അഫ്സഹ് ആപ്പ് ഉപയോഗിക്കാം
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C