ദോഹ: സമൂഹ മാധ്യമങ്ങളിൽ ഐഎസ്ആർഒ ഉദ്യോഗസ്ഥരെ അഭിനന്ദിക്കുന്ന പോസ്റ്റുകളും ചിത്രങ്ങളും പങ്കുവച്ച് ഏഴര ലക്ഷത്തോളം വരുന്ന ഇന്ത്യൻ കമ്യൂണിറ്റി. ദേശീയ പതാകയുടെ ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളിൽ അഭിമാനത്തോടെ പാറിപ്പറന്നു. എ.ആർ. റഹ്മാന്റെ വന്ദേമാതരം എന്ന ഗാനവും വീണ്ടും തരംഗമായി.
ഇന്ത്യയുടെ ചാന്ദ്രദൗത്യത്തിന്റെ വിജയത്തിളക്കത്തിൽ ഖത്തറിലെ ഇന്ത്യൻ പ്രവാസി സമൂഹവും ആഘോഷമാക്കി. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറുന്ന ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിക്കാൻ ഇന്നലെ ഉച്ചയ്ക്ക് ശേഷം ടെലിവിഷൻ ചാനലുകൾക്ക് മുൻപിൽ കണ്ണിമ ചിമ്മാതെ കാത്തിരുന്നവരിൽ കുട്ടികൾ മുതൽ മുതിർന്നവർ വരെയുണ്ടായിരുന്നു. ദോഹ പ്രാദേശിക സമയം മൂന്നരയോടെ ഇന്ത്യയുടെ ചന്ദ്രയാൻ 3 ലാൻഡർ ചന്ദ്രനിൽ തൊട്ടപ്പോൾ വീടുകളിലും ഓഫിസുകളിലും ഇന്ത്യക്കാർ മധുരം പങ്കിട്ടും പരസ്പരം അഭിനന്ദിച്ചും സന്തോഷം പ്രകടമാക്കി.
ഖത്തറിലെ ഇന്ത്യക്കാർക്ക് അഭിമാനനിമിഷം നേരിട്ടു കാണാൻ ഇന്ത്യൻ എംബസി ട്വിറ്ററിൽ ലൈവ് ലിങ്കുകളും പങ്കുവച്ചിരുന്നു. ഇന്ത്യയുടെ ചരിത്ര നേട്ടം ആഘോഷിക്കാൻ ഇന്ത്യൻ എംബസി അപെക്സ് സംഘടനയായ ഇന്ത്യൻ കൾചറൽ സെന്ററിന്റെ നേതൃത്വത്തിൽ അശോക ഹാളിൽ ഇന്നലെ രാത്രി നടന്ന ആഘോഷത്തിൽ നൂറുകണക്കിന് ഇന്ത്യക്കാരാണ് പങ്കെടുത്തത്. ഇന്ത്യയുടെ നേട്ടം ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് പ്രവാസി കൂട്ടായ്മകളും.
Related News
ഖത്തർ പ്രവാസികൾക്കിടയിൽ നിറഞ്ഞുനിൽക്കുന്ന വ്യക്തിത്വം
Working Hours Regulation Qatar: ഓഫീസ് സമയത്തിൽ പുതിയ ക്രമീകരണങ്ങളുമായി ഖത്തർ മന്ത്രിസഭ; ജീവനക്കാരുടെ ജോലി ആരംഭിക്കുന്ന സമയത്തിൽ ഇളവ്, വീട്ടിലിരുന്ന് ജോലി ചെയ്യാം
“ട്രാഖ്” പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
വേൾഡ് ക്ലാസ് ഏഷ്യൻ കപ്പ്; ഖത്തറിനെ പ്രശംസിച്ച് ഇന്ത്യൻ കോച്ച്
ഒമാൻ സുൽത്താന്‍ ഹൈദരാബാദ് ഹൗസിൽ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച
‘ഫലസ്തീനിനായി 10 സഹായ വിമാനങ്ങൾ’: സംരംഭത്തിന് തുടക്കം കുറിച്ച് ഖത്തർ ചാരിറ്റി
ഖത്തര്‍ ദേശീയദിനാഘോഷ പരിപാടികള്‍ ഈ മാസം 10 ന് തുടങ്ങും
ഇസ്രായേൽ ആക്രമണം വംശീയ ഉന്മൂലനം; അന്താരാഷ്ട്ര സമൂഹത്തിന്റെ നിലപാട് ലജ്ജാകരം -ഖത്തർ അമീർ
“സ്കിയ” രക്തദാന ക്യാംപ് ശ്രദ്ധേയമായി
357 ഫാമുകൾക്ക് ഉൽപാദനം വർദ്ധിപ്പിക്കാൻ യന്ത്രവൽക്കരണ സേവനം ലഭിക്കുന്നു.
എക്സ്പോ 2023 ദോഹയിൽ സുഡാനീസ് പവലിയൻ ഉദ്ഘാടനം ചെയ്തു.
ഖത്തർ കാലാവസ്ഥ നിരീക്ഷണം ഈ ആഴ്ചയിൽ മഴയ്ക്ക് സാധ്യത.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C