ദോഹ : ദോഹ മെട്രോ 2023 ഓഗസ്റ്റ് 25 വെള്ളിയാഴ്ച ഒരു ദിവസത്തേക്ക് അറ്റകുറ്റപ്പണികൾ ഏറ്റെടുക്കുന്നതിനാൽ ഗോൾഡ് ലൈനിന് പകരം ബസുകൾ പ്രവർത്തിപ്പിക്കും. ഗോൾഡ് ലൈൻ നെറ്റ്വർക്കിലെ മൂന്ന് റൂട്ടുകളിലാണ് പകരം ബസുകൾ നൽകുന്നത്.റൂട്ട് 1 അൽ അസീസിയിൽ നിന്ന് റാസ് ബു അബൗദിലേക്കുള്ള വൺവേ ബസും, റാസ് ബു അബൗദിൽ നിന്ന് അസീസിയിലേക്കുള്ള വൺവേ ബസും ഉൾപ്പെടും. അൽ സദ്ദിനും ബിൻ മഹമുദിനും ഇടയിലുള്ള ഷട്ടിൽ ബസുകൾ ആയിരിക്കും റൂട്ട് 3 ൽ.1,2 റൂട്ടുകളിലെ ബസ്സുകളുടെ ആവർത്തി ഓരോ അഞ്ചു മിനിറ്റ് കൂടുമ്പോൾ ആയിരിക്കും, റൂട്ട് മൂന്നിൽ ഓരോ 10 മിനിറ്റിലും ബസ് ഉണ്ടാകും. മറ്റൊരു അപ്ഡേറ്റിൽ, മെട്രോലിങ്ക് M316, ഷെൽട്ടർ 1- ന് പകരം ഷെൽട്ടർ 2, റാസ് ബു അബൗഡ് സ്റ്റേഷനിൽ നിന്ന് പ്രവർത്തിക്കുമെന്നും, മെട്രോ എക്സ്പ്രസ്സ് സേവനങ്ങൾ സാധാരണപോലെ പ്രവർത്തിക്കുമെന്നും ദോഹ മെട്രോ കൂട്ടിച്ചേർത്തു.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C