പുതിയ നജീസ് പോര്‍ട്ടല്‍ നീതിന്യായ മന്ത്രി ലോഞ്ച് ചെയ്തു

najiz-portal

റിയാദ്: വ്യക്തികള്‍ക്കും, ബിസിനസുകള്‍ക്കും, അഭിഭാഷകര്‍ക്കും, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വേണ്ടിയുള്ള നാല് പുതിയ ഗേറ്റുകളുള്ള നാജിസ് പോര്‍ട്ടല്‍ സൗദി നീതിന്യായ മന്ത്രി ഡോ. വാലിദ് അല്‍-സമാനി ലോഞ്ച് ചെയ്തു. നജീസ് പോര്‍ട്ടലിന്റെ സമാരംഭത്തോടെ, ഞങ്ങള്‍ വികസനത്തിന്റെ ഒരു പുതിയ ഘട്ടം ആരംഭിക്കുന്നു, നല്‍കിയ സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുകയും ഗുണഭോക്താക്കളുടെ സംതൃപ്തിയുടെ ശതമാനം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു,’ അദ്ദേഹം പറഞ്ഞു.

4 പുതിയ ഗേറ്റുകളിലൂടെ, ഗുണഭോക്താക്കള്‍ക്ക് അവര്‍ക്ക് അനുയോജ്യമായ ഗേറ്റുകളില്‍ സേവനത്തിനായി പ്രവേശിക്കാന്‍ കഴിയും. നാജിസ് പോര്‍ട്ടലില്‍ ലഭ്യമായ സേവനങ്ങളുടൈ എണ്ണം 160 ഓളമാണ്. ഇതിലുടെ ഗുണഭോക്താക്കള്‍ നീതിന്യായ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാതെതന്നെ അവരുടെ ആവശ്യങ്ങള്‍ നിറവേറ്റാനാകും.

സേവനങ്ങളുടെ ഗുണനിലവാരവും ഡിജിറ്റല്‍ ഗവണ്‍മെന്റിന്റെ വികസനവും വര്‍ദ്ധിപ്പിക്കുന്ന ഒരു ഗുണപരമായ കുതിച്ചുചാട്ടമായി പുതിയ നജീസ് പോര്‍ട്ടലിനെ കണക്കാക്കുന്നു. പ്രതിവര്‍ഷം നീതിന്യായ സൗകര്യങ്ങള്‍ക്കായുള്ള 65 ഓളം സന്ദര്‍ശനങ്ങളില്‍ നിന്ന് ഗുണഭോക്താക്കളുടെ സമയം ലാഭിക്കുവാന്‍ najiz.sa എന്ന പോര്‍ട്ടല്‍ വഴി സാധിക്കുന്നു എന്നത് ശ്രദ്ധേയമാണ്.

Related News

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Leave a Reply

Your email address will not be published. Required fields are marked *