മാധ്യമപ്രവർത്തകർക്കായി ഇലോൺ മസ്‌കിന്റെ ഓഫർ

Elon Musk's offer for journalists

ന്യൂയോർക്ക്: എക്‌സ് മാധ്യമപ്രവർത്തകർ തിരഞ്ഞെടുക്കുകയാണെങ്കിൽ ഉയർന്ന വരുമാനവും എഴുതാനുള്ള കൂടുതൽ സ്വാതന്ത്ര്യവും നൽകാമെന്ന് ഇലോൺ മസ്‌ക്. കഴിഞ്ഞ വർഷം ഏറ്റെടുത്ത മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്‌ഫോമായ ട്വിറ്റർ എന്നറിയപ്പെട്ടിരുന്ന എക്‌സിൽ വിവരങ്ങൾ നേരിട്ട് പ്രസിദ്ധീകരിക്കാൻ ഇലോൺ മസ്‌ക് മാധ്യമപ്രവർത്തകരോട് അഭ്യർത്ഥിച്ചു.

‘‘നിങ്ങൾ എഴുതാൻ കൂടുതൽ സ്വാതന്ത്ര്യവും ഉയർന്ന വരുമാനവും ആഗ്രഹിക്കുന്ന ഒരു മാധ്യമപ്രവർത്തകനാണെങ്കിൽ, ഈ പ്ലാറ്റ്‌ഫോമിൽ നേരിട്ട് പ്രസിദ്ധീകരിക്കുക’’ – ഇലോൺ മസ്‌ക് എക്‌സിൽ പോസ്റ്റ് ചെയ്തു.

പ്ലാറ്റ്‌ഫോമിലെ മാധ്യമ പ്രസാധകരുടെ ലേഖനങ്ങൾ വായിക്കാൻ അനുവദിക്കുമെന്നും ഉപയോക്താക്കളിൽ നിന്നും ഓരോ ലേഖനത്തിന്റെയും അടിസ്ഥാനത്തിൽ നിരക്ക് ഈടാക്കുമെന്നും പ്രതിമാസ സബ്‌സ്‌ക്രിപ്‌ഷന് സൈൻ അപ്പ് ചെയ്‌തില്ലെങ്കിൽ കൂടുതൽ പണം നൽകേണ്ടിവരുമെന്നും ഇലോൺ മസ്‌ക് നേരത്തെ വെളിപ്പെടുത്തിയിരുന്നു.

Related News

പക്ഷെ എക്‌സിന്റെ നയത്തിൽ അത്തരം മാറ്റങ്ങൾ ഇതു വരെ വന്നട്ടില്ല. പകർപ്പവകാശ ലംഘനത്തിന് നിലവിൽ ഫ്രാൻസിൽ നിന്നുള്ള വാർത്താ ഏജൻസിയായ എ എഫ് പി എക്സ്നെതിരെ കേസ് കൊടുത്തിരിക്കുകയാണ്.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Leave a Reply

Your email address will not be published. Required fields are marked *