പുതുപ്പള്ളിയില്‍ ഏഴ് സ്ഥാനാര്‍ഥികള്‍

puthuppally by election

പുതുപ്പള്ളി: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികളുടെ ചിത്രം തെളിഞ്ഞു. ഏഴ് സ്ഥാനാര്‍ഥികള്‍ മത്സര രംഗത്തുണ്ടാകും. പത്രിക പിന്‍വലിക്കാനുള്ള അവസാന സമയം ഇന്ന് അവസാനിച്ചതോടെ സ്ഥാനാര്‍ഥികള്‍ ആരെല്ലാമെന്ന് വ്യക്തമായി.

പത്ത് സ്ഥാനാര്‍ഥികളാണ് പത്രിക സമര്‍പ്പിച്ചിരുന്നത്. സൂക്ഷ്മ പരിശോധനയില്‍ മൂന്ന് സ്ഥാനാര്‍ഥികളുടെ പത്രിക തള്ളുകയുണ്ടായി. ചാണ്ടി ഉമ്മന്‍, ജെയക്ക് സി തോമസ്, ജി. ലിജിന്‍ ലാല്‍, സന്തോഷ് ജോസഫ് , ലൂക്ക് തോമസ്, ഷാജി, പി.കെ. ദേവദാസ് എന്നിവരുടെ പത്രികളാണ് സ്വീകരിച്ചത്.

സൂക്ഷ്മ പരിശോധനയില്‍ സ്വീകരിക്കപ്പെട്ട നാമനിര്‍ദേശ പത്രിക ഒന്നും തന്നെ പിന്‍വലിക്കപ്പെട്ടിട്ടില്ല. സ്ഥാനാർഥികൾക്കു ചിഹ്നങ്ങളും അനുവദിച്ചു. മൂന്ന് മുന്നണി സ്ഥാനാര്‍ഥികള്‍ക്കൊപ്പം ആംആദ്മി പാര്‍ട്ടിയും മൂന്ന് സ്വതന്ത്രരും മത്സരിക്കുന്നുണ്ട്.

Related News

സെപ്റ്റംബര്‍ അഞ്ചിനാണ് പുതുപ്പള്ളിയില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. എട്ടിനാണ് വോട്ടെണ്ണല്‍.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Leave a Reply

Your email address will not be published. Required fields are marked *