റെക്കോർഡ് തിളക്കത്തിൽ ക്വീന്‍സ്ലാന്‍ഡ് മലയാളികളുടെ ഓണാഘോഷം

ബ്രിസ്‌ബെന്‍: ബ്രിസ്‌ബെനിലെ മലയാളി കൂട്ടായ്മയായ യുണൈറ്റഡ് മലയാളീസ് ഓഫ് ക്വീന്‍സ്ലാന്‍ഡ് ഓണാഘാഷങ്ങളുടെ ഭാഗമായി വ്യത്യസ്തമായ 65 ഇനം രുചിയൂറും വിഭവങ്ങള്‍ അടങ്ങിയ സദ്യയൊരുക്കി. കൂടാതെ 364 പ്രഫഷണല്‍ നര്‍ത്തകിമാരെ അണിനിരത്തി മെഗാ തിരുവാതിര സംഘടിപ്പിച്ചു. കേരള ഫെസ്റ്റ് എന്ന പേരില്‍ ഇസ്ലാമിക് കോളജ് ഓഫ് ബ്രിസ്‌ബെനില്‍ ആയിരുന്നു ഓണാഘോഷം.

65 ഇനം വിഭവങ്ങള്‍ അടങ്ങിയ സദ്യയൊരുക്കി യൂണിവേഴ്സല്‍ ലോക റെക്കോര്‍ഡും 364 പ്രഫഷണല്‍ നര്‍ത്തകിമാരെ അണിനിരത്തി മെഗാ തിരുവാതിര സംഘടിപ്പിച്ച് യൂണിവേഴ്സല്‍ ഓസ്‌ട്രേലിയന്‍ ദേശീയ റെക്കോര്‍ഡും ക്വീൻസ്‌ലാൻഡിലെ മലയാളികള്‍ സ്വന്തമാക്കി. റെക്കോര്‍ഡ് ഇവന്റുകള്‍ക്ക് സാക്ഷ്യം വഹിച്ച് മലയാളത്തിന്റെ പ്രിയ താരം മനോജ്.കെ.ജയനും. ഓസ്‌ട്രേലിയയില്‍ ഇതു നാലാം തവണയാണ് ഇന്ത്യക്കാര്‍ക്ക് ദേശീയ റെക്കോര്‍ഡുകള്‍ ലഭിക്കുന്നത്.

Related News

മെഗാ തിരുവാതിരക്ക് പുറമെ ക്വീന്‍സ്ലാന്‍ഡിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള കലാകാരികളെ ഉള്‍പ്പെടുത്തി തിരുവാതിര മത്സരവും നടത്തി. തിരുവാതിരയും വേറിട്ട ഓണസദ്യയും ചെണ്ടമേളവും ഓണപ്പാട്ടും ആഘോഷങ്ങള്‍ക്ക് മിഴിവേകി.

65 തരം സദ്യ വിഭവങ്ങളുമായി ലോക റെക്കോര്‍ഡിന് അര്‍ഹനായത് 15 വര്‍ഷമായി ബ്രിസ്ബനില്‍ ഹോട്ടല്‍ നടത്തിവരുന്ന സാജു കലവറയാണ്. 950 പേര്‍ക്കാണ് സദ്യ വിളമ്പിയത്. ക്വീന്‍സ്ലാന്‍ഡിലെ 600 കിലോമീറ്റര്‍ ചുറ്റളവിലെ 364 പ്രഫഷണല്‍ നര്‍ത്തകിമാരെ പങ്കെടുപ്പിച്ച് കൊണ്ട് മെഗാ തിരുവാതിര സംഘടിപ്പിച്ച് ഓസ്‌ട്രേലിയന്‍ ദേശീയ റെക്കോര്‍ഡ് കരസ്ഥമാക്കാന്‍ നേതൃത്വം നല്‍കിയത് ജിജി ജയന്‍ ആണ്.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Leave a Reply

Your email address will not be published. Required fields are marked *