ഖത്തർ സൽവാ റോഡിനെയും മെബൈരിക്കിനെയും ബന്ധിപ്പിക്കുന്ന രണ്ട് ലെവൽ ഇന്റർചേഞ്ച് ‘അഷ്ഗൽ’ തുറക്കുന്നു.


ദോഹ : മെബൈറീക്ക്,ബു നഖ്‌ല, അൽ സെയ്‌ലിയ എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാർക്കായി പുതിയ ഇന്റർ ചെയ്ഞ്ച് തുറക്കുന്നു. സൽവാ റോഡിലെ ഗതാഗതം വർദ്ധിപ്പിക്കാൻ ഹൈവേ പ്രോജക്ട് ഡിപ്പാർട്ട്മെന്റ് നടപ്പിലാക്കിയ മെബൈരീക് സൽവ റോഡിൽ പുതിയ ഇൻറ്റർചേഞ്ച് തുറക്കുന്നതായി പൊതുമരാമത്ത് അതോറിറ്റി ‘അഷ്ഗൽ’ പ്രഖ്യാപിച്ചു.
അൽ സെയ്‌ല ഇന്റർ ചെയ്ഞ്ചിനും മെസായിദ് ഇന്റർചെഞ്ചിനും ഇടയിൽ സൽവ റോഡിനേയും മെബൈരിക് സ്ട്രീറ്റിനെയും ബന്ധിപ്പിക്കുന്ന പുതിയ രണ്ട് ലെവൽ ഇന്റർ ചെയ്ഞ്ച് ആണ് അഷ്‌കൽ നിർമ്മിക്കുന്നത്. ഇന്റർ ചെയ്ഞ്ചിന്റെ ഇരുവശത്തുള്ള ഭൂപ്രകൃതി വിസ്തീർണ്ണം ഏകദേശം 41,000 ചതുരശ്ര മീറ്ററാണ്. ഇതിൽ ജംഗ്ഷനിൽ നിന്ന് 330 മീറ്റർ നീളമുള്ള രണ്ട് പ്രധാന പാലങ്ങൾ ഉൾപ്പെടുന്നു. കൂടാതെ നിരവധി എക്സിറ്റ് പോയിന്റുകൾ,ലൂപ്പ് ബ്രിഡ്ജുകൾ, പുതിയ ഇന്റർചേഞ്ചുമായി ബന്ധിപ്പിച്ചിട്ടുള്ള പ്രാദേശിക റോഡുകൾ തുടങ്ങി എല്ലാ ദിശകളിലേക്കും ഗതാഗതം സുഗമമായി പോകുന്നതിന് വഴിയൊരുക്കുന്നു.
പുതിയ ഇന്റർ ചെയ്ഞ്ചിന്റെ പ്രവർത്തനങ്ങളിൽ ബൈപ്പാസ് റോഡുകളുടെയും പ്രാദേശിക റോഡുകളുടെയും നിർമ്മാണം ഉൾപ്പെടുന്നു. കൂടാതെ കാൽനടയാത്രക്കാർക്ക്‌ സൈക്ലിങ്ങിനായി 3 കിലോമീറ്റർ നടപ്പാതയും നിർമ്മിക്കുന്നുണ്ട്.
മെബൈരീക്ക്‌, അൽ സെയ്‌ലിയ പ്രദേശങ്ങളിലേക്കുള്ള സൽവാ റോഡ് യാത്രക്കാർക്ക് നേരിട്ടും സൗജന്യമായി ലിങ്ക് നൽകാനാണ് പുതിയ ഇന്റർ ചെയ്ഞ്ചിന്റെ തീരുമാനം. ഇവിടെ നിന്നും ഖത്തറിന്റെ തെക്കും പടിഞ്ഞാറുമുള്ള അബു നഖ്‌ല, മുകയിനിസ്, അൽ കരാന തുടങ്ങിയ മേഖലകളിലേക്കുംസർവീസ് നടത്തുന്നു. മെബൈരീക്കിൽ നിന്ന് അൽ സെയ്‌ലിയായിലേക്ക് സൗജന്യ ട്രാഫിക് ഫ്ലോ നൽകുന്നതിന് യാത്ര സമയം 50 ശതമാനം കുറയ്ക്കുന്നതിന് പുതിയ ജംഗ്ഷൻ സഹായകമാകും. കൂടാതെ മണിക്കൂറിൽ 8500ലധികം വാഹനങ്ങൾ ഉൾക്കൊള്ളാൻ കഴിയുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Leave a Reply

Your email address will not be published. Required fields are marked *