ദേ​ശാ​ട​ന​പ്പ​ക്ഷി​കളെ​ വരവേൽക്കാൻ കു​വൈ​ത്ത്

കു​വൈ​ത്ത് : ദേ​ശാ​ട​ന​പ്പ​ക്ഷി​ക​ളു​ടെ ശ​ര​ത്കാ​ല കു​ടി​യേ​റ്റ​ത്തി​ൽ നി​ർ​ണാ​യ​ക​മാ​യ ഇ​ട​മാ​ണ് കു​വൈ​ത്ത്. വ​രു​ന്ന ശ​ര​ത് കാ​ല​ത്ത് കു​വൈ​ത്ത് വ​ൻ തോ​തി​ൽ ദേ​ശാ​ട​ന​പ്പ​ക്ഷി​ക​ളു​ടെ ഇ​ട​ത്താ​വ​ള​മാ​കുന്നാണ് കരുതുന്നത്. 60 സ്പീ​ഷീ​സി​ലു​ള്ള 415 ഇ​നം ദേ​ശാ​ട​ന​പ്പ​ക്ഷി​ക​ൾ ഈ ​വ​ർ​ഷം കു​വൈ​ത്തി​ൽ എ​ത്തു​മെ​ന്ന് കു​വൈ​ത്ത് എ​ൻ​വ​യ​ൺ​മെ​ന്റ​ൽ ലെ​ൻ​സ് (കെ.​ഇ.​എ​ൽ) മേ​ധാ​വി റ​സീ​ദ് അ​ൽ ഹാ​ജി വ്യ​ക്ത​മാ​ക്കി.

ശൈ​ത്യ​കാ​ല​ത്തി​ന്റെ ആ​രം​ഭം വ​രെ കു​വൈ​ത്തി​ൽ പ​ക്ഷി​ക​ളു​ടെ ശ​ര​ത്കാ​ല കു​ടി​യേ​റ്റം തു​ട​ർ​ന്നേ​ക്കാ​മെ​ന്ന് പ​ക്ഷി നി​രീ​ക്ഷ​ക​ർ ചൂ​ണ്ടി​ക്കാ​ട്ടി. കു​വൈ​ത്തി​ലു​ട​നീ​ളം പ്ര​കൃ​തി​ദ​ത്ത​മാ​യ 13 ത​ണ്ണീ​ർ​ത​ട​ങ്ങ​ളു​ണ്ട്. രാ​ജ്യ​ത്തെ ത​ണ്ണീ​ർ ത​ട​ങ്ങ​ളി​ലും ക​ട​ലോ​ര​ത്തും ദേ​ശാ​ട​ന​പ്പ​ക്ഷി​ക​ൾ പ​റ​ന്നി​റ​ങ്ങും. ചി​ല്ല​ക​ളി​ൽ കൂ​ടു​കൂ​ട്ടും. ഇ​വി​ട​ങ്ങ​ളി​ലും ക​ട​ൽ തീ​ര​ങ്ങ​ളി​ലും വൈ​കാ​തെ പ​ല നി​റ​ങ്ങ​ളി​ലും രൂ​പ​ങ്ങ​ളി​ലു​മു​ള്ള പ​ക്ഷി​ക​ളെ കാ​ണാം. ആ​കാ​ശ​ത്ത് ചി​റ​കു​വി​രി​ക്കും. ഒ​ടു​വി​ൽ മ​റ്റൊ​രു ദേ​ശ​ത്തേ​ക്ക് പ​റ​ന്നു​പോ​കും.

കു​വൈ​ത്തി​ന്റെ ഭൂ​മി​ശാ​സ്ത്ര​പ​ര​മാ​യ സ​വി​ശേ​ഷ സ്ഥാ​ന​വും, പ്ര​കൃ​തി​ദ​ത്ത​മാ​യ ഇ​ട​ങ്ങ​ളു​മാ​ണ് പ​ക്ഷി​ക​ൾ സു​ര​ക്ഷി​ത താ​വ​ള​മാ​ക്കു​ന്ന​തി​ന് പി​ന്നി​ൽ. റ​ഷ്യ, ക​സാ​ഖ്സ്താ​ൻ, അ​സ​ർ​ബൈ​ജാ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലെ തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്ന് കി​ഴ​ക്ക​ൻ, മ​ധ്യ ആ​ഫ്രി​ക്ക​യി​ലെ ചൂ​ടു​ള്ള കാ​ലാ​വ​സ്ഥ​യി​ലേ​ക്ക് പ​ക്ഷി​ക​ൾ സ​ഞ്ച​രി​ക്കു​ന്നു. യൂ​റോ​പ്പി​ന്റെ വ​ട​ക്ക് കി​ഴ​ക്ക് നി​ന്ന് തു​ർ​ക്കി​യ, സി​റി​യ എ​ന്നി​വ​യി​ലൂ​ടെ ഇ​ന്ത്യ​യി​ലേ​ക്കും ഒ​രു വി​ഭാ​ഗം സ​ഞ്ച​രി​ക്കു​ന്നു.

Related News

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Leave a Reply

Your email address will not be published. Required fields are marked *