ബർലിൻ : ഈ ഓണക്കാലത്ത് 52 മലയാളി മലയാളി മങ്കമാർ ജർമനിയിലെ ബർലിനിൽ മെഗാതിരുവാതിര ഒരുക്കി ചരിത്രം സൃഷ്ടിച്ചു. ബർലിനിലെ ഹെർമൻപ്ലാറ്റ്സിനടുത്ത് ഹാസെൻഹെയ്ഡ് ഹിന്ദു ക്ഷേത്രത്തിനു മുന്നിലാണ് തിരുവാതിര അവതരിപ്പിച്ചത്.
മലയാളത്തിന്റെ വാനമ്പാടി കെ.എസ്.ചിത്രയുടെ ശബ്ദത്തിൽ പിറന്ന ഗണേശസ്തുതിയുമായാണ് മെഗാതിരുവാതിര തുടങ്ങിയത്.
ബർലിനിലെ മലയാളി വനിതകളുടെ വാട്സാപ്പ്കൂട്ടായ്മയായ ‘മലയാളി മങ്ക’യിലാണ് മെഗാതിരുവാതിര അവതരിപ്പിച്ചാലോ എന്ന ആശയം പിറന്നത്. രാഖി കൃഷ്ണയും സുഹൃത്തുക്കളായ വിനീത ഭാസിയും നീതു ജോസും ചേർന്നാണ് തിരുവാതിരയ്ക്കായി ഒരുക്കങ്ങൾ തുടങ്ങിയത്. അങ്ങനെയാണ് 52 മലയാളി വനിതകളെ ബെർലിനിൽ അണിനിരത്തി മെഗാ തിരുവാതിര അവതരിപ്പിച്ചത്.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C