അബുദാബി : 45 ഉൽപ്പന്നങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി യുഎഇ. യുഎയിലേക്ക് എത്തുന്ന യാത്രക്കാർ രാജ്യത്ത് നിരോധനമുള്ള വസ്തുക്കൾ ലഗേജിൽ ഇല്ലെന്ന് ഉറപ്പുവരുത്തണമെന്ന് മുന്നറിയിപ്പ് നൽകി യുഎഇ ഡിജിറ്റൽ ഗവൺമെന്റ്. 45 ഇനം ഉൽപ്പന്നങ്ങൾക്കാണ് നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്. ഇവയിൽ ചില ഉൽപ്പന്നങ്ങൾക്ക് നിരോധനവും മറ്റുചില ഉൽപ്പന്നങ്ങൾക്ക് നിയന്ത്രണവുമാണ് കൊണ്ടുവന്നിട്ടുള്ളത്.
നിരോധിച്ച ഉത്പന്നങ്ങളുടെ കയറ്റുമതിയും ഇറക്കുമതിയും രാജ്യം നിരോധിച്ചിട്ടുണ്ട്. നിയമം ലംഘിച്ച് ഇത്തരം ഉത്പന്നങ്ങൾ യുഎയിലേക്ക് കൊണ്ടുവരുന്നവർക്കും ,മറ്റു രാജ്യത്തേക്ക് കടത്തുന്നവർക്കും ശിക്ഷ ലഭിക്കുന്നതാണ്. ഉൽപ്പന്നങ്ങൾ ലഗേജിൽ ഇല്ലെന്ന് ഉറപ്പുവരുത്തണമെന്ന് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് അഭ്യർത്ഥിച്ചു. നിയന്ത്രിത ഉൽപ്പന്നങ്ങൾ കൊണ്ടുവരുന്നതിനു മുൻകുർആനുമതി ആവശ്യമാണെന്ന് രാജ്യം വ്യക്തമാക്കിയിട്ടുണ്ട്.
വസ്തുക്കൾ ലഹരി മരുന്ന്, വ്യാജ കറൻസി, മന്ത്രവാദ സാമഗ്രികൾ,മതവിരുദ്ധ പ്രസിദ്ധീകരണങ്ങളോ കാല സൃഷ്ടികളോ, ചൂത്താട്ട ഉപകരണങ്ങൾ,ലേസർ പെൻ ( ചുവന്ന നിറം ), അപകടകരമായ മാലിന്യങ്ങൾ, ആസ്ബറ്റോസ് പാനലും പൈപ്പും ഉപയോഗിച്ചതും അറ്റകുറ്റപ്പണി ചെയ്തതും ആയ ടയറുകൾ, ജീവനുള്ള മൃഗങ്ങൾ, മത്സ്യങ്ങൾ,സസ്യങ്ങൾ, രാസവളങ്ങൾ, കീടനാശിനികൾ, ആയുധങ്ങൾ,വെടിമരുന്ന്, പടക്കങ്ങൾ, മരുന്നുകൾ, മറ്റ് സ്ഫോടനംവസ്തുക്കൾ, മെഡിക്കൽ ഉപകരണങ്ങൾ, മാധ്യമ പ്രസിദ്ധീകരണങ്ങളും ഉൽപ്പന്നങ്ങളും, ആണവോർജ ഉൽപ്പന്നങ്ങൾ,ട്രാൻസ്മിഷൻ, വയർലെസ് ഉപകരണങ്ങൾ, ആൽക്കഹോളിക് ഡ്രിങ്ക്സ്, കോസ്മെറ്റിക്സ്,പേഴ്സണൽ കെയർ ഉൽപ്പന്നങ്ങൾ, ഈ സിഗരറ്റ്,ഇലക്ട്രോണിക് ഹുക്ക,വാഹനങ്ങളുടെ പുതിയ ടയറുകൾഎന്നിവയാണ് നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C