ദോഹ : നൈജീരിയയിലെ വീടില്ലാത്ത കുടുംബങ്ങൾക്കായി ഖത്തർ 5 ലക്ഷം പാർപ്പിടങ്ങൾ നിർമ്മിക്കുവാൻ ഒരുങ്ങുന്നു . കയറിക്കിടക്കാൻ പാർപ്പിടമില്ലാതെ ജനങ്ങൾ ബുദ്ധിമുട്ടുന്ന അവസ്ഥയാണ് നൈജീരിയയിൽ ഉള്ളത്.ഈ അവസ്ഥയിൽ നിന്നും ജനങ്ങളെ മോചിപ്പിക്കുന്നതിനു വേണ്ടിയാണ് ഖത്തർ ഈ പദ്ധതി കൊണ്ടുവന്നിട്ടുള്ളത്. കഡുനയിലെ മെഗാ സാമ്പത്തിക നഗര പദ്ധതി കഴിഞ്ഞ ദിവസം നൈജീരിയയിലെ ഖത്തർ സ്ഥാനപതി ഡോക്ടർ അലി ബിൻ ഗാനീം അൽ ഹജിരി ഉദ്ഘാടനം ചെയ്തു. ക്ലിനിക്കുകൾ,വില്പനശാലകൾ, ഫാമുകൾ, പോൾട്രി ഫാമുകൾ, മഴക്കാലത്തിലേക്കുള്ള കൃഷിഭൂമി, ജലസേചന സൗകര്യം എന്നിവയും ഇതിന്റെ ഭാഗമായി ഒരുക്കുന്നു. നൈജീരിയൻ ജനങ്ങൾ ഏറ്റവും കൂടുതൽ അനുഭവിക്കുന്നത് ദാരിദ്രം, സാമൂഹിക അസമത്വം, തൊഴിലില്ലായിമ എന്നിവയാണ്.ഇതിനെ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഖത്തർ ഈ പദ്ധതി നടപ്പിലാക്കിയിട്ടുള്ളത്.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C