ദുബായ് : കേടുവരാത്ത പഴയ ഇലക്ട്രോണിക് ഉപകരണങ്ങൾ ശേഖരിച്ച് ലോകമെമ്പാടുമുള്ള നിരാലംബരായ വിദ്യാർഥികൾക്ക് വിതരണം ചെയ്യാനുള്ള പദ്ധതിയുമായി മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനീഷ്യേറ്റീവ്സ്. ഡൊണേറ്റ് യുവർ ഓൺ ഡിവൈസ് എന്നാണ് യൂസ്ഡ് ഇലക്ട്രോണിക്സ് ശേഖരിക്കാനുള്ള കാമ്പയിന് പേരിട്ടിരിക്കുന്നത്.
വ്യക്തികൾക്കും വിവിധ സ്ഥാപനങ്ങൾക്കും ഇലക്ട്രോണിക് ഉപകരണങ്ങൾ സംഭാവന ചെയ്യാം. വിവിധ ഡിജിറ്റൽ മാർഗങ്ങളിലൂടെ പഠനം സുഗമമാക്കുകയാണ് ലക്ഷ്യം. എമിറേറ്റ്സ് റെഡ് ക്രെസന്റുമായി (ഇ.ആർ.സി) സഹകരിച്ചാണ് ഡിജിറ്റൽ സ്കൂൾ പദ്ധതി വിപുലീകരിക്കുന്നത്. നവീകരിച്ച 10,000 ഇലക്ട്രോണിക് ഉപകരണങ്ങളാണ് വിദ്യാർഥികൾക്ക് സംഭാവന നൽകാൻ ഉദ്ദേശിക്കുന്നത്.
Related News
ദുബൈയിൽ 28 പ്രദേശങ്ങൾക്ക് പുതിയ പേര്; ശൈഖ് സായിദ് റോഡ് മേഖല ‘ബുർജ് ഖലീഫ’യാകും.
ലോകത്തെ മികച്ച ടൂറിസ്റ്റ് കേന്ദ്രം; വീണ്ടും ഒന്നാമതായി ദുബൈ
പുതുവർഷ രാവിൽ ദുബായ് ഷെയ്ഖ് സായിദ് റോഡ് ഉൾപ്പെടെയുള്ള ചില പ്രധാന റോഡുകൾ അടയ്ക്കും
ദേശീയ ദിനം; സ്കൂളുകള്‍ക്ക് മൂന്ന് ദിവസം തുടര്‍ച്ചയായ അവധി പ്രഖ്യാപിച്ച് യുഎഇ
ദുബായ്-ഷാർജ ഗതാഗതം: പ്രധാന റോഡിന്റെ പ്രധാന ഭാഗത്ത് വേഗപരിധി കുറച്ചു
2023ലെ ദുബായ് എയർ ഷോയിൽ ഖത്തർ എയർവേയ്സ് പങ്കെടുക്കും
നിയമവിരുദ്ധ സേവനം നൽകുന്ന സ്ഥാപനങ്ങൾക്കെതിരെ കര്‍ശന നടപടിക്ക് യു.എ.ഇ
എഐയുടെ അനന്ത സാധ്യതകൾ പ്രയോജനപ്പെടുത്തിയാൽ 10 ലക്ഷം ദിർഹം സമ്മാനം നേടാം
ഈ മാസം 6 മുതൽ 18 വരെ പാസ്പോർട്ടിൽ ദുബായ്എയർ ഷോയുടെ ലോഗോ പതിപ്പിക്കും
‘നിങ്ങള്‍ക്കായി, ഞങ്ങള്‍ ഇവിടെയുണ്ട്’; ദുബായ്
ദുബായിയുടെ ഉൾപ്രദേശങ്ങളിലേക്ക് റോഡുകൾ നവീകരിക്കും
ദുബായ് റൺ : രണ്ട് ലക്ഷത്തിലധികം ആളുകള്‍ പങ്കെടുക്കും
യു.എ.ഇ.വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദേശങ്ങൾക്കനുസൃതമായാണ് സംരംഭം നടപ്പാക്കുന്നത്. donateyourowndevice.org എന്ന വെബ്സൈറ്റ് വഴിയോ ഇത്തിസലാത്ത് ഉപയോക്താക്കൾക്ക് 2441, ഡു ഉപയോക്താക്കൾക്ക് 3441 എന്ന നമ്പറുകളിലേക്ക് എസ്.എം.എസ്. അയച്ചും സംഭാവനകൾ നൽകാം.
2020 നവംബറിലാണ് ശൈഖ് മുഹമ്മദ് ഡിജിറ്റൽ സ്കൂൾ സംരംഭം ആരംഭിക്കുന്നത്. ലോകത്തെ ആദ്യത്തെ സമ്പൂർണ സംയോജിത ഡിജിറ്റൽ സ്കൂൾ സംരംഭമാണിത്. ഇതിലൂടെ ലോകത്ത് കൂടുതൽപേർക്ക് ഡിജിറ്റൽ വിദ്യാഭ്യാസം നടപ്പാക്കുകയാണ് ലക്ഷ്യം. ഇതിനകം ജോർദാൻ, ഈജിപ്റ്റ്, ഇറാഖ്, ലെബനൻ, കൊളംബിയ, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ തുടങ്ങിയയിടങ്ങളിൽ 60,000- ത്തിലേറെ വിദ്യാർഥികൾക്ക് പദ്ധതിയുടെ ഗുണം ലഭിച്ചു.
ഇ-മാലിന്യം ഇല്ലാതാക്കുന്നതിനൊപ്പം ദേശീയവും മാനുഷികവുമായ ലക്ഷ്യങ്ങളെ പിന്തുണക്കുന്നതിന് വിവിധ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തിന്റെ പ്രധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു. പദ്ധതിയുടെ ഭാഗമാവുന്ന സ്ഥാപനങ്ങൾക്ക് ഗ്രീൻ കോൺട്രിബ്യൂഷൻ സർട്ടിഫിക്കറ്റ് നൽകും.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C