മോസ്കോ : ഡോളറിനെതിരെ റൂബിളിന്റെ വിനിമയ നിരക്ക് സ്ഥിരപ്പെടുത്താൻ സെൻട്രൽ ബാങ്ക് ഓഫ് റഷ്യ നടപടികൾ സ്വീകരിച്ചു. ഇതിന്റെ ഭാഗമായി ചൊവ്വാഴ്ച മിനിമം പലിശ നിരക്ക് ഗണ്യമായി വർധിപ്പിച്ചിട്ടുണ്ട്. മിനിമം പലിശ നിരക്ക് 8.5 ശതമാനത്തിൽ നിന്ന് 12 ശതമാനമായി ഉയർത്തിയതായി സെൻട്രൽ ബാങ്ക് ഓഫ് റഷ്യ അറിയിച്ചു.
കഴിഞ്ഞയാഴ്ച ഡോളറിനെതിരെ റൂബിൾ വിനിമയ നിരക്ക് 101 ആയി കുറഞ്ഞതിനെ തുടർന്നാണ് സെൻട്രൽ ബാങ്ക് ഈ നടപടി സ്വീകരിച്ചത്. ഈ നീക്കത്തോടെ, വില കുറയുമെന്നും റൂബിൾ വിനിമയ നിരക്കും സ്ഥിരത കൈവരിക്കുമെന്നും പ്രതീക്ഷിക്കുന്നു.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C