യുഎഇ – ഖത്തർ: നയതന്ത്ര ബന്ധങ്ങളിൽ വീണ്ടും കൈകോർത്തു

അബുദാബി: വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം യുഎഇ – ഖത്തർ നയതന്ത്ര ബന്ധങ്ങളിൽ വീണ്ടും കൈകോർത്തു. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന് മുന്നിൽ ഷെയ്ഖ് സായിദ് ബിൻ ഖലീഫ സത്യപ്രതിജ്ഞ ചെയ്തു. ഖത്തറിലെ യുഎഇ സ്ഥാനപതിയായി ഷെയ്ഖ് സായിദ് ബിൻ ഖലീഫ ബിൻ സുൽത്താൻ ബിൻ ഷക്ബൂത്ത് അൽ നഹ്യാൻ ചുമതലയേൽക്കും.

ഗൾഫ് ഉച്ചകോടിയിൽ രൂപപ്പെട്ട അൽ ഉല കരാറിന്റെ അടിസ്ഥാനത്തിൽ ഖത്തറിനു മേൽ മറ്റു ഗൾഫ് രാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധം പിൻവലിച്ചതോടെയാണ് നയതന്ത്ര ബന്ധം പുനഃസ്ഥാപിച്ചത്. അൽ ഉല കരാറിന് തൊട്ടുപിന്നാലെ സൗദി, ഈജിപ്ത് രാജ്യങ്ങളുടെ എംബസികൾ ഖത്തറിൽ പ്രവർത്തനം പുനരാരംഭിച്ചിരുന്നു. കൂടാതെ അബുദാബിയിലെ ഖത്തർ എംബസി, ദുബായിലെ ഖത്തർ കോൺസുലേറ്റ്, ദോഹയിലെ യുഎഇ എംബസി എന്നിവയുടെ പ്രവർത്തനം നേരത്തെ പുനരാരംഭിച്ചിരുന്നു.

Related News

ഡോ.സുൽത്താൻ സൽമാൻ സയീദ് അൽ മൻസൂരിയാണ് യുഎഇയിലെ ഖത്തർ സ്ഥാനപതി. 2017 ജൂൺ 5ന് ആണ് ഖത്തറിനു മേൽ യുഎഇ, ബഹ്‌റൈൻ, സൗദി, ഈജിപ്ത് എന്നീ രാജ്യങ്ങൾ ഉപരോധം ഏർപ്പെടുത്തിയത്. 2021 ജനുവരി 5ന് സൗദിയിൽ നടന്ന ഗൾഫ് ഉച്ചകോടിയിൽ ഒപ്പുവച്ച അൽ ഉല കരാറിലൂടെ ഉപരോധം പിൻവലിച്ചെങ്കിലും ഇപ്പോഴാണ് നയതന്ത്ര ബന്ധം പുന:സ്ഥാപിച്ചത്.

അടുത്തിടെയാണ് ഖത്തറും ബഹ്‌റൈനുമായുള്ള ബന്ധം പുനഃസ്ഥാപിച്ചത്. ഇരു രാജ്യങ്ങൾക്കിടയിൽ വ്യോമ ഗതാഗതം പുനരാരംഭിച്ചെങ്കിലും എംബസികൾ ഇനിയും തുറന്നിട്ടില്ല.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Leave a Reply

Your email address will not be published. Required fields are marked *