ഹോര്‍ട്ടി കള്‍ചറല്‍ എക്‌സ്‌പോയ്ക്കും ഹയ കാർഡ്

Haya card for Horticultural Expo too

ദോഹ: 2024 ഒക്ടോബർ 2 മുതൽ മാർച്ച് 28 വരെ ഖത്തറിലെ അല്‍ബിദ പാര്‍ക്കില്‍ നടക്കുന്ന ഹോര്‍ട്ടി കള്‍ചറല്‍ എക്‌സ്‌പോയിലേക്ക് സന്ദര്‍ശകര്‍ക്ക് പ്രവേശിക്കാന്‍ ഹയാ കാര്‍ഡ് ഏര്‍പ്പെടുത്തും. ഖത്തർ ടൂറിസവുമായി സഹകരിച്ച് അവതരിപ്പിക്കുന്ന ഹയ കാർഡിന്റെ വിശദാംശങ്ങൾ പിന്നീട് അറിയിക്കുമെന്ന് ദോഹ എക്‌സ്‌പോ സെക്രട്ടറി ജനറൽ മുഹമ്മദ് അലി അൽ ഖൂരി പറഞ്ഞു.

ഫിഫ ലോകകപ്പില്‍ ആരാധകര്‍ക്ക് രാജ്യത്തേക്ക് പ്രവേശിക്കാന്‍ ഹയാ കാര്‍ഡ് അവതരിപ്പിച്ചത് വലിയ വിജയമായിരുന്നു. പ്രവേശന വീസ ആണ് ഹയാ കാര്‍ഡ്. സെപ്റ്റംബര്‍ പകുതി മുതല്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവദിക്കും.

നിലവിൽ ഹയ കാർഡ് ഉടമകൾക്കും ഹയ വിത്ത് മീ കാർഡ് അംഗങ്ങൾക്കും 2024 ജനുവരി 24 വരെ ഖത്തറിൽ പ്രവേശിക്കാൻ അനുമതിയുണ്ട്. ഇതിന് പുറമെ ജിസിസി പൗരന്മാർക്കും വിദേശ പൗരന്മാർക്കും ഖത്തർ ടൂറിസം ഹയ ടൂറിസ്റ്റ് വിസയും നൽകും.

Related News

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Leave a Reply

Your email address will not be published. Required fields are marked *