ദോഹ :ഖത്തറിൽ ഹൃദയാഘാതം മൂലം മലയാളി യുവാവ്അന്തരിച്ചു. കാസർകോട് തളങ്കര സ്വദേശി പടിഞ്ഞാർ കുന്നിൽ അസീബ് (34 )ആണ് മരിച്ചത്. ഇന്ന് (ചൊവ്വാഴ്ച) ഉച്ചയോടെയാണ് മരണം സ്ഥിതീകരിച്ചത്. രണ്ടാഴ്ച മുമ്പ് ഹൃദയാഘാതത്തെ തുടർന്ന് ഹമദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു.
അൽ വക്രയിൽ ഇൻ ലാൻഡ് ട്രാവൽ ആൻഡ് ടൂറിസം എന്ന സ്ഥാപനം നടത്തിവരികയായിരുന്നു ഇദ്ദേഹം. ഭാര്യ ഫാത്തിമ ജുമാന, മക്കൾ ഹനിയാ ഫാത്തിമ, അബ്ദുൽ ഹനീം എന്നിവർ ഖത്തറിൽ ഉണ്ടായിരുന്നു. മാലിക്, ഹവ്വാ ബി എന്നിവരാണ് മാതാപിതാക്കൾ. അസുഖ വിവരത്തെത്തുടർന്ന് ഉമ്മയും സഹോദരനും ഭാര്യ മാതാവും ഉൾപ്പെടെ ദോഹയിൽ എത്തിയിരുന്നു. ഖത്തറിലെ നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം നാട്ടിലെത്തിക്കും.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C