സ്വാതന്ത്ര്യദിനം: ചെങ്കോട്ടയിൽ പ്രധാനമന്ത്രി ദേശീയപതാക ഉയർത്തി

Independence Day: Prime Minister hoists National Flag at Red Fort

ഡൽഹി: ഡൽഹിയിലെ ചെങ്കോട്ടയിൽ 77-ാമത് സ്വാതന്ത്ര്യദിനാഘോഷം ഗംഭീരമായി. പ്രധാനമന്ത്രി നരേന്ദ്ര മോദി തുടർച്ചയായി പത്താം തവണയും ചെങ്കോട്ടയിൽ പതാക ഉയർത്തി. പ്രധാനമന്ത്രിയെ ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു. ചെങ്കോട്ടയിലെ ആഘോഷങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ രാജ്യത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള 1800 ഓളം പേരെ വിശിഷ്ടാതിഥികളായി ക്ഷണിച്ചിരുന്നു. 50ഓളം നഴ്‌സുമാരെയും അവരുടെ കുടുംബംഗങ്ങളെയും അതിഥികളായി ക്ഷണിച്ചെന്നത് ശ്രദ്ധേയമാണ്.

ചെങ്കോട്ടയിലെത്തിയ പ്രധാനമന്ത്രിയെ പ്രതിരോധമന്ത്രി രാജ്നാഥ്‌ സിങ് സ്വീകരിച്ചു. ഇന്ത്യൻ സൈന്യമാണ് ഈ വർഷത്തെ പരേഡ് ഏകോപിപ്പിച്ചത്. മേജർ വികാസ് സാങ്ന്റെ നേതൃത്വത്തിൽ സൈനികർ മാർച്ച് നടത്തി. ചെങ്കോട്ടയിൽ എത്തുന്നതിന് മുൻപ് പ്രധാനമന്ത്രി രാജ് ഘട്ടിലെ മഹാത്മാഗാന്ധിയുടെ ശവകുടീരത്തിൽ പുഷ്പാർച്ചന നടത്തി.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Related News

Leave a Reply

Your email address will not be published. Required fields are marked *